Districts

ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദ്ദിച്ചതിന്റെ വാസ്തവം എന്ത്?: സഹപ്രവര്‍ത്തകര്‍ പറയുന്നത് ഇങ്ങനെ….

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ സേഷം ഇയാള്‍ മാധ്യമങ്ങളോട് ക്ഷുഭിതനായി പ്രതികരിച്ചിരുന്നു. ചെയ്യാത്ത കുറ്റം ഞാന്‍ ഏല്‍ക്കില്ല. ഞാന്‍ അഭിഭാഷകയെ മര്‍ദ്ദിച്ചിട്ടില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും പുറത്ത് വരും. ഇതായിരുന്നു ബെയ്‌ലിന്റെ വാക്കുകള്‍. എന്നാല്‍ പൊലീസിനോട് ശ്യാമിലിയെ മര്‍ദ്ദിച്ചിരുന്നു എന്നാണ് ബെയ്‌ലിന്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ തന്നെ മര്‍ദ്ദിച്ചതിന്റെ കാരണം കൃത്യമായി അറിയില്ലെന്നും, പ്രതി തന്നെ മുമ്പും മര്‍ദ്ദിച്ചിട്ടുളളതായും ശ്യാമിലി വെളിപ്പെടുത്തിയിരുന്നു. ദേഷ്യം വന്നാല്‍ ജൂനിയര്‍ അഭിഭാഷകരുടെ മുഖത്ത് ഫയല്‍ വലിച്ചെറിയും. ബെയ്‌ലിന്‌റെ കീഴില്‍ ആരും മൂന്നു മാസം തികച്ച് പ്രാക്ടീസിന് നില്‍ക്കില്ലെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും സഹപ്രവര്‍ത്തകനും സംഭവത്തിന്റെ ദൃക്‌സാക്ഷിയുമായ അഡ്വ.ദീപക് സനല്‍ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോ വൈറല്‍ ആവുകയാണ്. സംഭവത്തെ കുറിച്ചാണ് അദ്ദേഹം വീഡിയോയിലൂടെ പങ്ക് വെയ്ക്കുന്നത്.

ദീപക് സനലിന്‌റെ വാക്കുകള്‍…..

”ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദ്ദിച്ച വാര്‍ത്ത കുറച്ച് ദിവസമായി കേള്‍ക്കുകയാണല്ലോ. എന്റെ ഓഫീസിന് തൊട്ടാടുത്താണ് ഈ സംഭവം നടക്കുന്നത്. മൂന്നു വര്‍ഷമായി ശ്യാമിലി ബെയ്‌ലിന്റെ കീഴില്‍ ജോലി ചെയ്യുകയാണ്. ശ്യാമിലി അത്രയും കംഫര്‍ട്ട് ആയതുകൊണ്ടാണ് മൂന്നു വര്‍ഷം ഒരു ഓഫീസില്‍ ജോലി ചെയ്തതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജൂനിയര്‍ അഭിഭാഷക ശ്യാമിലി വിവാഹം കഴിക്കുകയും തുടര്‍ന്ന് ഗര്‍ഭിണി ആവുകയും ചെയ്തപ്പോള്‍ ആറു മാസത്തെ ലീവ് എടുത്ത് പോയി. ഈ സമയത്ത് അവരുടെ സ്ഥാനത്ത് മറ്റൊരു ജൂനിയറെ നിയമിക്കുകയും ചെയ്തു. ആറു മാസം കഴിഞ്ഞ് ശ്യാമിലി ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍ പുതിയ ജൂനിയര്‍ അഭിഭാഷകനുമായി ഈഗോ ക്ലാഷുണ്ടായി. ജൂനിയര്‍ അഭിഭാഷകര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബെയ്‌ലിന്‍ ശ്യാമിലിയോട് ഓഫീസില്‍ നാളെ മുതല്‍ വരണ്ട എന്ന് ആവശ്യപ്പെട്ടു. പക്ഷേ അന്ന് രാത്രി തന്നെ ബെയ്‌ലിന്‍ ശ്യാമിലിയെ വിളിച്ച് നാളെ മുതല്‍ ഓഫീസില്‍ വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ശ്യാമിലി പിറ്റേ ദിവസം ഓഫീസിലെത്തിയത് ജോലി ചെയ്യാന്‍ ആയിരുന്നില്ല. തന്നെ പറഞ്ഞുവിട്ടത്തിന്റെ കാരണം ബെയ്‌ലിന്‍ പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു. ശ്യാമിലി ബെയ്‌ലിന്റെ ചാമ്പറിലേക്ക് പോകുകയും, ബെയ്‌ലിനെ തടഞ്ഞിട്ട് എനിക്ക് പറയാനുളളത് കേട്ടിട്ട് പോയാമതിയെന്നും പറഞ്ഞു. എനിക്ക് പറയാനുളളത് നീ കേട്ടിട്ട് പോയാമതിയെന്ന് ശ്യാമിലി ഒച്ചത്തില്‍ പറഞ്ഞു. നീ ആരെയാ എടാ പോടായെന്ന് വിളിക്കുന്നത് ചോദിച്ച് ബെയ്‌ലിനും ചൂടായി. ആ സമയത്ത് ഈ കുട്ടി ഒരു വലിയ തെറി വിളിച്ചു. തന്റെ സ്റ്റാഫിന്റെയും ജൂനിയര്‍സിന്റെയും മുന്നില്‍ വെച്ച് ശ്യാമിലി തെറി വിളിച്ചപ്പോള്‍ ബെയ്‌ലിന്റെ റ്റെമ്പര്‍ തെറ്റി. അങ്ങനെ ബെയ്‌ലിന്‍ ശ്യാമിലിയെ തല്ലുകയായിരുന്നു. ശ്യാമിലിയും ബെയ്‌ലിനെ തിരിച്ചും ആക്രമിച്ചു. ആ സമയത്ത് ബെയ്‌ലിന്റെ കണ്ണട തെറിച്ചു താഴേക്ക് വീണു. കണ്ണട തെറിച്ച് വീണത്തോടെ ബെയ്‌ലിന് കണ്ണ് കാണാന്‍ വയ്യാത്ത അവസ്ഥയായി. ആ ഒരു സാഹചര്യത്തില്‍ അയാള്‍ ഉപയോഗിച്ച ഫോഴ്‌സ് കൂടി പോയി. അങ്ങനെയാണ് മുഖത്ത് ആ പാട് ഉണ്ടായത്. എന്തൊക്കെ ആയാലും ബെയ്‌ലിന്‍ ചെയ്തത് തെറ്റ് തന്നെയാണെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ ആ സംഭവത്തിലേക്ക് നയിച്ച കാരണമിതാണ്. സീനിയര്‍ അഭിഭാഷകര്‍ക്ക് എത്ര ദേഷ്യം വന്നാലും ജൂനിയര്‍ അഭിഭാഷകരോട് ഇതരത്തില്‍ പെരുമാരരുത് ന്നൊണ് എനിക്ക് പറയാനുളളത്”.

മെയ് 13 ന് ഉച്ചയ്ക്ക് 12.30ന് വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുളള ഓഫീസില്‍ വെച്ച് ബെയ്ലിന്‍ ശ്യാമിലിയെ മര്‍ദ്ദിക്കുന്നത്. സംഭവം കണ്ട് നിന്നവര്‍ ആരും തന്നെ അടുത്തേക്ക് വരുകയോ മര്‍ദ്ദനം തടയുകയോ ചെയ്തില്ലെന്നും ശ്യാമിലി നേരത്തെ വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ ഒളിവില്‍ പോയ ബെയ്ലിന്‍ ദാസിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ വെച്ച് തുമ്പ പൊലീസ് പിടികൂടിയത്. ശേഷം ബെയ്ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. പൊലീസ് ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം റിമാന്‍ഡിലായി നാലാം ദിവസം ആണ് കോടതി ബെയ്‌ലിന് ജാമ്യം നല്‍കിയിരിക്കുന്നത്.