ഇന്നൊരു കിടിലൻ ജ്യൂസ് ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു പാഷൻ ഫ്രൂട്ട് ജ്യൂസ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- പാഷൻ ഫ്രൂട്ട് – 4 എണ്ണം
- വെള്ളം – 3 ഗ്ലാസ്
- ഇഞ്ചി – ഒരു കഷ്ണം (ചെറുത് )
- പുതിന – ആവശ്യത്തിന്
- ഉപ്പ് – 1 നുള്ള്
- പഞ്ചസാര – മധുരത്തിന് അനുസരിച്ചു
- മുളക് – 1 (ചെറുത് )
- ഐസ് ക്യൂബ്സ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാഷൻ ഫ്രൂട്ടിൻ്റെ ഉള്ള ഭാഗവും മറ്റ് ചേരുവകളും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി മിക്സിയിൽ നന്നായി അരച്ചെടുക്കാം.ഇതിലേക്ക് ഐസ് ക്യൂബ്സും ചേർത്ത് കുടിക്കാം.