അവള്‍, കുഞ്ഞു മാലാഖയായി ദൈവത്തിന്റെ അടുത്തേക്കുള്ള യാത്രയിലാണ്… ഭൂമിയില്‍ ഇനിയവള്‍ക്ക് ആരുമില്ല… ചിരിക്കുന്ന മുഖത്തോടെയല്ലാതെ ഇനിയവളെ കാണാനാകില്ല… വേദനയോ, പേടിയോ, ആഴങ്ങളിലെ പിടയലോ ഒന്നും അവളെ ഇനി ആകുലപ്പെടുത്തില്ല…നക്ഷത്രങ്ങള്‍ക്കിടയില്‍ കുഞ്ഞു കല്യാണിയും ഇന്നു മുതല്‍ ആകാശത്തുണ്ടാകും. കല്യാണീ…വിട
എന്തുകാരണം കൊണ്ടാണെങ്കിലും കല്യാണിയെ കൊന്നതിന് ആ അമ്മ മാപ്പര്‍ഹിക്കുന്നില്ല. കൊടും ക്രൂരതയാണ് കാണിച്ചത്. ലോകം കണ്ടു തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. എന്താണ് ജീവിതം, എന്താണ് മരണം എന്നുപോലും അറിയാത്ത കുരുന്നിനെ നിര്‍ദാക്ഷണ്യം പുഴയിലേക്കെറിയാന്‍ തോന്നിയ ആ മനസ്സിനെ ‘അമ്മ’ എന്ന വാക്കു കൊണ്ട് അലങ്കരിക്കാന്‍ പാടില്ല. ഇന്നലെ വൈകുന്നേരം മുതല്‍ കേരളമാകെ ആ കുഞ്ഞിന്റെ ജീവനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ജീവനോടെ എവിടെയെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നുവെന്ന് കൊതിച്ചു. അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നത്, കുഞ്ഞിന്റെ അമ്മ തന്നെ അതിനെ ഇല്ലാതാക്കാന്‍ തയ്യാറാകില്ല എന്നായിരുന്നു.
പക്ഷെ, വിധി തിരിച്ചായിരുന്നു. ജനനി തന്നെ മൃത്യുവുമായിരിക്കുന്നു. മറ്റക്കുഴി പണിക്കരുപടിയിലെ അങ്കണവാടിയില്‍ നിന്ന് അമ്മ സന്ധ്യ കൂട്ടിക്കൊണ്ടുപോയ മൂന്നു വയസ്സുകാരി കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നും കണ്ടെത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് അമ്മയുടെ ക്രൂരത മാത്രമാണ്. ഇന്നു പുലര്‍ച്ചെ 2.20 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മറ്റക്കുഴി കീഴ്പിള്ളില്‍ സുഭാഷ്-സന്ധ്യ ദമ്പതികളുടെ മകളാണ് കല്യാണി. തിങ്കളാഴ്ച(ഇന്നലെ)വൈകീട്ടാണ് കാണാതാകുന്നത്. കാണാതായി എന്നതില്‍നിന്നും, അമ്മയുടെ കരുണയും സ്‌നേഹവും കരുതലും വറ്റിയ കൊലപാതകത്തിലേക്ക് നീണ്ടത് എങ്ങനെയായിരുന്നു എന്നതാണ് പിന്നീടുള്ള മണിക്കൂറുകള്‍ കേരളം തിരഞ്ഞത്.
അപ്പോഴൊക്കെയും കുഞ്ഞു കല്യാണി ചാലക്കുടിപ്പുഴയുടെ ആഴങ്ങളില്‍ ജീവശ്വാസത്തിനു വേണ്ടി പിടയുകയായിരുന്നിരിക്കണം. പുഴയിലേക്ക് എറിയുമ്പോഴും കല്യാണി വിളിച്ചത്, അമ്മേ എന്നായിരിക്കും. കൊല്ലാന്‍ നീണ്ട കൈകളെ നോക്കി രക്ഷിക്കാന്‍ നിലവിളിച്ച കല്യാണിയുടെ മുഖമാണ് വിതുമ്പലായ് വന്നു വിളിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട തിരച്ചലിനൊടുവിലാണ് ചേതനയറ്റ കല്യാണിയെ സ്‌കൂബാ ഡ്രൈവര്‍മാരുടെ കൈകളില്‍ തടയുന്നത്. ചാലക്കുടി പുഴയിലെ മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ പില്ലറിനടുത്തു മണലില്‍ പതിഞ്ഞു കിടക്കുകയായിരുന്നു മൃതദേഹം. കുഞ്ഞുണ്ണിക്കര യു.കെ സ്‌കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്.
മണലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു കല്യാണിയുടെ മൃതദേഹം കിടന്നതെന്ന് സ്‌കൂബാ ഡ്രൈവര്ഡമാര്‍ പറയുന്നു. വെള്ളത്തില്‍ വീണുമരിക്കുന്നവരുടെ മൃതദേഹം 12 മണിക്കൂര്‍ വരെ ഒഴുകിപോകാതെ കിടക്കും. അടിയൊഴുക്കില്ലെങ്കില്‍ മൃതദേഹം അവിടെ ിന്നുതന്നെ കിട്ടുമെന്നും തിരച്ചില്‍ സംഘം. വീട്ടില്‍ നിന്നും അങ്കണവാടിയിലേക്ക്, അങ്കണവാടിയില്‍ നിന്നും മരണത്തിലേക്ക്. ഇതായിരുന്നു കല്യാണിയുടെ ഇന്നലത്തെ ജീവിതത്തിന്റെ ടൈം ടേബിള്‍. കൂട്ടുകാരോടൊത്ത് ഉച്ചവരെ കളിച്ചുല്ലസിച്ച കല്യാണിക്ക് ഈ ലോകത്ത് പിന്നീടുണ്ടായിരുന്നത്, അമ്മയോടൊപ്പമുണ്ടായിരുന്ന മണിക്കൂറുകള്‍ മാത്രമായിരുന്നു.
എല്ലാ ദിവസവും കല്യാണിയെ അങ്കണവാടിയില്‍ വിളിക്കാന്‍ വരുന്നത് മനുഷ്യരായിരുന്നെങ്കില്‍, ഇന്നലെ അമ്മയുടെ വേഷത്തിലെത്തിയത് കാലനായിരുന്നു. വൈകീട്ട് 3.30-ഓടെ പണിക്കരുപടിയിലുള്ള അങ്കണവാടിയില്‍ നിന്ന് അമ്മ കല്യാണിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നെ സംഭവിച്ചതെല്ലാം അസ്വാഭാവികതകള്‍. മറ്റക്കുഴിയില്‍ നിന്ന് ഓട്ടോയില്‍ കയറി തിരുവാങ്കുളത്തെത്തിയ ഇവര്‍ അവിടെ നിന്നും ആലുവ ബസില്‍ കയറി. ബസില്‍ വച്ച് കുട്ടിയെ കാണാതെയായി എന്നായിരുന്നു സന്ധ്യ ആദ്യം പറഞ്ഞത്. ഇതനുസരിച്ച് ആലുവ മുഴുവന്‍ പൊലീസ് അരിച്ചു പെറുക്കി. പിന്നീട് മൂഴിക്കുളം പാലത്തിനു സമീപം കുഞ്ഞിനെ ഉപേക്ഷിച്ചെന്ന് ഇവര്‍ പറഞ്ഞു. അമ്മയില്‍നിന്നു ലഭിച്ച വിവരമനുസരിച്ച് മൂഴിക്കുളം മേഖലയില്‍ കുഞ്ഞിനായി രാത്രി വൈകിയും തിരച്ചില്‍ നടത്തി.
അമ്മ കുഞ്ഞുമായി മൂഴിക്കുളത്തിനടുത്ത് ബസ് ഇറങ്ങിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളില്‍ മൂഴിക്കുളം പാലത്തിലേക്ക് കുഞ്ഞുമായി സന്ധ്യ പോകുന്നത് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയും പ്രദേശവാസികളും പാലത്തിന് സമീപത്തും പുഴയിലും തിരച്ചില്‍ നടത്തി. സന്ധ്യയുടെ പരസ്പര വിരുദ്ധമായ മറുപടികളില്‍ ദുരൂഹത തോന്നിയ പൊലീസ്, വിശദമായി ചോദ്യം ചെയ്തതോടെ സന്ധ്യ കുറ്റം സമ്മതിച്ചു. കല്യണിയെ പുഴയിലേക്കെറിഞ്ഞു എന്ന് സമ്മതിക്കുകയായിരുന്നു. വൈകിട്ട് ആറുമണിയോടെയാണ് സന്ധ്യ കുഞ്ഞിനെ പാലത്തില്‍ നിന്നും താഴേക്കെറിഞ്ഞത്. കുട്ടിയെ പുഴയിലെറിഞ്ഞ ശേഷം സന്ധ്യ ഓട്ടോറിക്ഷയില്‍ കിഴക്കേ കുറുമശ്ശേരിയിലുള്ള വീട്ടിലേക്ക് പോവുകയും ചെയ്തു.
കുട്ടിയെ പുഴയിലെറിഞ്ഞു എന്ന് സന്ധ്യ പോലീസിനോട് പറയുമ്പോഴേക്കും കുരുന്നു ജീവന്‍ രക്ഷിക്കാനുള്ള സമയമെല്ലാം ഒഴുകിപ്പോയിരുന്നു. എങ്കിലും കല്യാണിയെ കണ്ടെത്തുകയെന്നത്, ഓരോ മനുഷ്യരുടെയും കടമയെന്നപോലെ ചാലക്കുടി പുഴയില്‍ വഞ്ചിയിലും ബോട്ടിലുമായി സ്‌കൂബ ടീമും ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് കൂട്ടായാണ് പരിശോധന വേഗത്തിലാക്കി. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. റോജി എം. ജോണ്‍ എം.എല്‍.എയും സ്ഥലത്തെത്തി. ഒടുവില്‍ കല്യാണിയെ കരയ്‌ക്കെത്തിച്ചു. എന്തിനാണ് അമ്മ തന്നെ ജീവിക്കാന്‍ അനുവദിക്കാതെ പുഴയിലെറിഞ്ഞു കൊന്നതെന്ന് ആ മുഖം എല്ലാവരോടും ചോദിക്കുന്നതുപോലെ തോന്നി.
- എന്താണ് കാരണം ?
കല്യണിയെ പുഴയിലെറിഞ്ഞു കൊല്ലാനുള്ള കാരണമായി പറയുന്ന രണ്ടു കാര്യങ്ങളാണ്. അമ്മ സന്ധ്യയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും, സുഭാഷ്-സന്ധ്യ ദമ്പതികളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളുമാണെന്നും പറയുന്നുണ്ട്. കല്യാണിയെ കൊലപ്പെടുത്തിയ ശേഷം സന്ധ്യ തന്റെ വീട്ടിലെത്തിയെങ്കിലും ആരോടും സംസാരിച്ചിരുന്നില്ലെന്ന് സന്ധ്യയുടെ അമ്മ പറയുന്നു. കുഞ്ഞെവിടെ എന്നാവര്‍ത്തിച്ചു ചോദിച്ചപ്പോഴൊന്നും മിണ്ടിയില്ല. പിന്നെയാണ് പറയുന്നത്, കുഞ്ഞ് എന്റെ കൈയ്യില്‍ നിന്നു പോയെന്ന്. ആലുവ വരെ കൂടെയുണ്ടായിരുന്നുവെന്നും പറഞ്ഞു.
പോലീസ് ചോദ്യം ചെയ്തപ്പോഴും ആലുവയില്‍ വെച്ച് കാണാതായെന്നാണ് സന്ധ്യ മൊഴി നല്‍കിയത്. എന്നാല്‍, മണിക്കൂറുകള്‍ക്കു ശേഷം സന്ധ്യ സത്യം പറയുകയു ചെയ്തു. ദേഷ്യം വന്നാല്‍ എന്തും ചെയ്യുന്ന പ്രകൃതമാണ് സന്ധ്യയുടേതെന്നും അമ്മ പറയുന്നു. തൈറോയിഡിന് മരുന്നു കഴിച്ചിരുന്നു എന്നും അമ്മ മാധ്യമങ്ങളോടു പറഞ്ഞു. ഇതൊക്കെ സന്ധ്യയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി കരുതാവുന്ന കാര്യങ്ങളാണ്. മറ്റൊന്ന് ദാമ്പത്യ പ്രശ്‌നാണ്. സുബാഷിന് മദ്യപാന ശീലമുണ്ടെന്നും, സന്ധ്യയെ നിരന്തരം മര്‍ദ്ദിക്കുമെന്നുമാണ് സന്ധ്യയുടെ അമ്മ പറയുന്നത്.
അതിന്റെ പേരില്‍ കുടുംബത്ത് പ്രശ്‌നങ്ങളുണ്ട്. എന്നാല്‍, അതിന്റെ പേരിലാണോ കുഞ്ഞിനെ പുഴയിലെറിഞ്ഞതെന്ന് അറിയില്ല. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് സന്ധ്യ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്നതെന്നും മാനസികമായി വെല്ലുവിളി നേരിടുന്നയാളാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.
മുന്‍പും സന്ധ്യ കല്യാണിയെയും സഹോദരനൈയും ഉപദേര്വിക്കുമായിരുന്നുവെന്ന് ഭര്‍ത്താവ് സുബഷ് പറയുന്നുണ്ട്. ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ് കുട്ടിയുടെ അമ്മ. അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. ഇന്നു തന്നെ കല്യാണിയുടെ ശവസംസ്‌ക്കാരം ഉണ്ടാകും. കണ്ണു നിറഞ്ഞു പോകുന്നു. എന്തോ, കല്യാണി ഒരു വിിതുമ്പലായ് വന്നുവിളിക്കയാണിപ്പോഴും..
CONTENT HIGH LIGHTS; Is she calling from Vithumbalai?: Tributes to Kalyani, whose baby daughter drowned in the deep waters; Would a foster mother have the heart to kill her own child?; This is murder, must be punished?