മധുരം കഴിക്കാൻ ഇഷ്ട്ടപെടുന്നവരാണോ നിങ്ങൾ? മധുരപ്രിയരുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഗുലാബ് ജാമുൻ. ഇത് വീട്ടിൽ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പാല്‍പ്പൊടി – അരക്കപ്പ്
- മൈദ – കാല്‍കപ്പ്
- വെള്ളം – 1 കപ്പ്
- ബേക്കിംഗ് സോഡ – ഒരു നുള്ള്
- ഉപ്പ്- അല്‍പം
- പഞ്ചസാര – 1 കപ്പ്
- നെയ്യ് – 2 ടേബിള്‍ സ്പൂണ്‍
- ഏലക്ക – ആവശ്യത്തിന്
- ചെറുനാരങ്ങ നീര് – അരമുറി
തയ്യാറാക്കുന്ന വിധം
ഒരു അരിപ്പയില്‍ അല്‍പം പാല്‍പ്പൊടി, മൈദ, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ ഇട്ട് നല്ലതുപോലെ അരിച്ചെടുക്കണം. അതിന് ശേഷം ഇതിലേക്ക് നെയ്യ് ഒഴിക്കുക. ശേഷം മൈദ, പാല്‍പ്പൊടി മിക്സിനോടൊപ്പം വെള്ളം ചേര്‍ത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര പൊടിച്ചതും ഏലക്കയും കൂടി ചേര്‍ക്കാവുന്നതാണ്. ഇത് നല്ലതുപോലെ കുഴച്ചെടുത്ത് അത് അല്‍പ നേരത്തേക്ക് മാറ്റി വെക്കണം.
പാനി തയ്യാറാക്കുകയാണ് അടുത്തതായി വേണ്ടത്. പഞ്ചസാര അല്‍പം വെള്ളം ഒഴിച്ച് നല്ലതുപോലെ നൂല്‍പ്പരുവത്തില്‍ ആക്കിയെടുക്കണം. ഇത് കട്ട പിടിക്കാതിരിക്കാനായി അല്‍പം നാരങ്ങ നീരും ചേര്‍ക്കണം. ശേഷം നമ്മള്‍ കുഴച്ച് മാറ്റി വെച്ച മാവ് ചെറിയ ഉരുളകളാക്കി എണ്ണയില്‍ വറുത്ത് കോരി ഇത് പഞ്ചസാര പാനിയിലേക്ക് ഇടേണ്ടതാണ്. കുറേ സമയം ഇതില്‍ കിടന്ന് ഇവയെല്ലാം നല്ലതുപോലെ വീര്‍ത്ത് വരുന്നു. നല്ല സ്വാദുള്ള ഗുലാബ് ജാമൂന്‍ റെഡി.