World

​ഗാസയിൽ ഇനി സന്ധിയില്ല, നെതന്യാഹു ലോക രാജ്യങ്ങളെ തള്ളിക്കളയുമ്പോൾ ലക്ഷ്യം വയ്ക്കുന്നതെന്ത്??

ഇസ്രയേൽ പാലസ്ഥീൻ പ്രശ്നം രൂക്ഷമാകുകയാണ്. ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറാകാത്ത ഇസ്രേയൽ അനുരഞ്ജന ശ്രമങ്ങളെ പാടെ തള്ളിക്കളയുകയാണ്. ഇപ്പോഴിതാ ഗാസയിൽ ഇസ്രയേൽ നടത്തിയ സൈനിക നടപടിയെ എതിർത്ത യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിലേക്ക് നൽകുന്ന സഹായത്തിൻ മേൽ ഏർപ്പെടുത്തുന്ന നിയന്ത്രണം അടക്കമുള്ളവ നിർത്തിയില്ലെങ്കിൽ ശക്തമായ നടപടികൾ നേരിടേണ്ടി വരുമെന്ന് യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ ഇസ്രയേലിന് താക്കീത് നൽകിയിരുന്നു. യുഎസ്, ഖത്തർ, ഈജിപ്‌ത് എന്നീ രാജ്യങ്ങൾ നേൃത്വത്വം നൽകുന്ന വെടിനിർത്തല്‍ കരാറിനെയും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിനു വേണ്ടിയുളള ശ്രമങ്ങളെയും യുകെയും ഫ്രാൻസും കാനഡയും പിന്തുണയ്‌ക്കുകയും ചെയ്‌തു.

ഹമാസ് ഭീകരെ നശിപ്പിക്കുന്നതിനു മുൻപ് ഇസ്രയേൽ യുദ്ധം അവസാനപ്പിക്കണമെന്ന് പറയുന്നതിലൂടെ യുകെ, ഫ്രാൻസ്, കാനഡ ഭരണാധികരികൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും തങ്ങള്‍ നടത്തിയത് പ്രാകൃത മനോഭാവങ്ങൾക്കെതിരായി നടത്തിയ യുദ്ധമാണ്. പൂർണ വിജം കൈവരിക്കുന്നതുവരെ ഇസ്രയേൽ സ്വയം പ്രതിരോധിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസിനെതിരെ വിജയം നേടാൻ ഇസ്രയേൽ നടത്തിയ ശ്രമങ്ങളെക്കുറിച്ചും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കാഴ്‌ചപ്പാടിനെക്കുറിച്ചും നെതന്യാഹു എക്‌സിൽ കുറിച്ചു.

ഒക്ടോബർ 7 ന് ഹമാസ് അതിർത്തികൾ ആക്രമിച്ച് 1200 നിരപരാധികളെ കൊലപ്പെടുത്തിയെന്നും 250 ലധികം നിരപരാധികളെ ബന്ദികളാക്കി എന്നും പറഞ്ഞു കൊണ്ട് നെതന്യാഹു സംഘർഷത്തിൻ്റെ ഉത്ഭവം വിവരിച്ചു. യുഎസ് പ്രസിഡൻ്റ് ഇസ്രയേൽ സന്ദർശിച്ചതുപോലെ മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ തലവൻമാരും ഇസ്രയേൽ സന്ദർശിക്കണമെന്ന് നെതന്യാഹു പ്രതികരിച്ചു. ശേഷിക്കുന്ന ബന്ദികളെ വിട്ടയച്ചാൽ, ഹമാസ് ആയുധം താഴെവച്ചാൽ യുദ്ധം ആവസാനിപ്പിക്കുമെന്നുമാണ് നെതന്യാഹുവിന്റെ നിലപാട്