india

ട്രെയിൻ ടിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം എന്തുകൊണ്ട് ? ഇന്ത്യൻ റെയിൽവേയ്ക്ക് പറയാനുള്ളത് ….

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റുകളിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രം ഉൾപ്പെടുത്തിയത് വിവാദത്തിന് വഴിയൊരുക്കി. ഓപറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ച് ട്രെയിൻ ടിക്കറ്റിൽ മോദിയുടെ ചിത്രം ഉൾപ്പെടുത്തിയതിൽ വിമർശനവുമായി പ്രതിപക്ഷം രംഗത്ത്. ബിഹാർ തെരഞ്ഞെടുപ്പ് നേട്ടത്തിനായി സൈന്യത്തെ ഉപയോഗിക്കരുതെന്നാണ് പ്രതിപക്ഷ വിമർശിച്ചത്. എന്നാൽ സൈനികർക്കുള്ള ആദരമാണെന്നാണ് റെയിൽവെയുടെ വിശദീകരണം.

ഓൺലൈനായി എടുക്കുന്ന ടിക്കറ്റിലാണ് പ്രധാനമന്ത്രി ചിത്രവും സന്ദേശവും ഉള്ളത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സൈനിക നടപടിയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

Latest News