വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു തക്കാളി ചമ്മന്തിയുടെ റെസിപ്പി നോക്കിയാലോ? ഒരിക്കൽ തയ്യാറാക്കിയാൽ ഇത് വീണ്ടും വീണ്ടും തയ്യാറാക്കും, അത്രയും സ്വാദാണ്!
ആവശ്യമായ ചേരുവകൾ
- തക്കാളി ( ചെറുതായി അരിഞ്ഞത്) – 5 എണ്ണം
- സവാള – 1 എണ്ണം (വലുത്)
- പച്ചമുളക് – 2 എണ്ണം
- മഞ്ഞൾ പൊടി- ¼ ടീ സ്പൂൺ
- മുളകുപൊടി- ½ ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കടുക്-ആവശ്യത്തിന്
- കറിവേപ്പില- ആവശ്യത്തിന്
- എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തക്കാളിയും, സവാളയും, പച്ചമുളകും ചെറുതായി അരിഞ്ഞുവയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചെടുക്കുക, അതിലേക്ക് അരിഞ്ഞുവച്ച ഉള്ളി വഴറ്റുക. ഉള്ളി വഴന്ന് നേർത്തു വരുമ്പോൾ അരിഞ്ഞുവച്ച തക്കാളി ചേർത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് പച്ചമുളക്, മുളകുപൊടി, മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ ചേർക്കുക. തക്കാളിയും, സവാളയും ഒന്ന് മൂത്ത് വന്നാൽ മാത്രം മതിയാകും. തീ അണച്ച് ഒന്ന് ചൂടാറാൻ വേണ്ടി മാറ്റിവയ്ക്കുക. ചൂടാറിയതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു തക്കാളിയും ഉള്ളിയും ചേർന്ന മിശ്രിതം ക്രഷ് ചെയ്തെടുക്കുക. നല്ലവണ്ണം അരഞ്ഞ് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം