ഐഫോണ്‍ 16 ന് വിപണിയില്‍ വില കുറയുന്നു. പുതിയ സീരിസ് പുറത്തിറങ്ങാനിരിക്കെയാണ് വിലക്കുറവ്. 79900 രൂപയില്‍ വില്‍പ്പന ആരംഭിച്ച ഐഫോണ്‍ 16, ഇപ്പോള്‍ 69500 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും.
ചില ഓണ്‍ലൈന്‍ ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളും ബാങ്കുകളുമാണ് ഐഫോണിന് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 73500 രൂപയ്ക്കാണ് ഐഫോണ്‍ 16 ബേസ്മോഡല്‍ ആമസോണില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ശരിക്കുള്ള വിലയില്‍ നിന്ന് 6400 രൂപയുടെ കുറവാണിത്. ഇതിന് പുറമെ ഐസിഐസിഐ, കൊടാക്, ആക്സിസ് ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 4000 രൂപ ഡിസ്കൗണ്ട് ലഭിക്കും.
കുറഞ്ഞ കാലത്തേക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാകുകയുള്ളൂ. ആമസോണില്‍ മാത്രമല്ല ഫ്ളിപ്കാര്‍ട്ടില്‍ ഐഫോണ്‍ 16 ബേസ്മോഡല്‍ വില്‍ക്കുന്നത് 74900 രൂപയ്ക്കാണ്. ചില ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 4000 രൂപ ഡിസ്കൗണ്ട് ലഭിക്കും. ഇതുവഴി ഫോണിന്റെ വില 70900 രൂപയായി കുറയ്ക്കാനാകും.
content highlight: iPhone 16