Tech

സോണി ഇന്ത്യ ബ്രാവിയ2 II ടെലിവിഷന്‍ സീരീസ് പുറത്തിറക്കി – Sony India launches Bravia2 II television series

വിനോദാനുഭവം ഉയര്‍ത്താനും നിലവിലെ മോഡല്‍ അപ്ഗ്രേഡ് ചെയ്യാനും ആഗ്രഹിക്കുന്നവര്‍ക്കായി 4കെ അള്‍ട്രാ എച്ച്ഡി ലെഡ് ഡിസ്പ്ലേ സാങ്കേതികവിദ്യയോടു കൂടിയ ബ്രാവിയ2 II സീരീസ് അവതരിപ്പിച്ച് സോണി ഇന്ത്യ. ഗൂഗിള്‍ ടിവിയുമായി സംയോജിപ്പിച്ചിരിക്കുന്ന ടിവിയില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വിവിധ ആപ്പുകള്‍, സ്ട്രീമിങ് സേവനങ്ങള്‍, ലൈവ് ടിവി ചാനലുകള്‍ എന്നിവ ആസ്വദിക്കാനാവും. 108 സെ.മീ (43 ഇഞ്ച്), 126 സെ.മീ (50 ഇഞ്ച്), 139 സെ.മീ (55 ഇഞ്ച്), 164 സെ.മീ (65 ഇഞ്ച്), 189 സെ.മീ (75 ഇഞ്ച്) എന്നിങ്ങനെ അഞ്ച് സ്ക്രീന്‍ വലുപ്പങ്ങളില്‍ സോണിയുടെ പുതിയ ബ്രാവിയ 2 II സീരീസ് ലഭ്യമാവും. എക്സ്1 പിക്ചര്‍ പ്രോസസറാണ് പുതിയ മോഡലിലെ പ്രധാന ഫീച്ചറുകളിലൊന്ന്. യഥാര്‍ഥ 4കെ റെസല്യൂഷനോടു കൂടി ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ ലൈവ് കളര്‍ ടെക്നോളജിയുമുണ്ട്. 4കെ എക്സ്-റിയാലിറ്റി പ്രോയിലൂടെ 2കെ അല്ലെങ്കില്‍ ഫുള്‍ എച്ച്ഡിയില്‍ പോലും ചിത്രീകരിച്ച ഉള്ളടക്കങ്ങള്‍ 4കെ റെസല്യൂഷനില്‍ കാണാനാവും.

മോഷന്‍ഫ്ളോ എക്സ്ആര്‍ നൂതന സാങ്കേതികവിദ്യ, മികച്ച ശബ്ദാനുഭവത്തിനായി ഡോള്‍ബി അറ്റ്മോസ്, ഡിടിഎസ്:എക്സ്, ആള്‍ട്രാ നാരോ ബെസല്‍ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍. ഏറ്റവും പുതിയ സോണി പിക്ചേഴ്സ് റിലീസുകളുടെയും ക്ലാസിക് ബ്ലോക്ക്ബസ്റ്ററുകളുടെയും ശേഖരം വാഗ്ദാനം ചെയ്യുന്ന സോണി പിക്ചേഴ്സ് കോറും ബ്രാവിയ 2 II സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ഓഫറുകളുടെ ഭാഗമായി, ബ്രാവിയ 2 II ടെലിവിഷനുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 5,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ, 108 സെ.മീ (43) മോഡലിന് 1,849 രൂപയിലും, 139 സെ.മീ (55), 164 സെ.മീ (65), 189 സെ.മീ (75) എന്നീ മോഡലുകള്‍ക്ക് വെറും 2,995 രൂപയിലും ആരംഭിക്കുന്ന എളുപ്പത്തിലുള്ള ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്

വിവിധ മോഡലുകള്‍ വില, ലഭ്യമാവുന്ന തീയതി എന്ന ക്രമത്തില്‍: കെ-75എസ്25എം2, 145,990/2025 മെയ് 20 മുതല്‍, കെ-65എസ്25എം2, 97,990/ 2025 മെയ് 20 മുതല്‍, കെ-55എസ്25എം2, 75,990/ നിലവില്‍ ലഭ്യമാണ്, കെ-50എസ്25എം2, വിലയും ലഭ്യതയും ഉടന്‍ പ്രഖ്യാപിക്കും, കെ-43എസ്25എം2, 50,990/ നിലവില്‍ ലഭ്യമാണ്, കെ-50എസ്22എം2 വിലയും ലഭ്യതയും ഉടന്‍ പ്രഖ്യാപിക്കും, കെ-43എസ്22എം2 വിലയും ലഭ്യതയും ഉടന്‍ പ്രഖ്യാപിക്കും. ഇന്ത്യയിലെ എല്ലാ സോണി സെന്‍ററുകളിലും പ്രധാന ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്സ് പോര്‍ട്ടലുകളിലും ഈ മോഡലുകള്‍ ലഭ്യമാകും.

STORY HIGHLIGHT: Sony India launches Bravia2 II television series