മാല കാണാതായ സംഭവത്തില്‍ ഇരുട്ടി വെളുക്കുവോളം പോലീസ് കസ്റ്റഡിയില്‍ തടഞ്ഞു വെച്ച നിരപരാധിയായ യുവതി ബിന്ദുവിനെ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. സര്‍ക്കാര്‍ ബിന്ദുവിനൊപ്പമാണെന്ന് മന്ത്രി അറിയിച്ചു. സംഭവത്തില്‍ പേരൂര്‍ക്കട എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനുശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാകും. സംസ്ഥാന സര്‍ക്കാരിന് ജനകീയമായ പോലീസ് നയമുണ്ട്. അത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകും. പോലീസ് സേനയിലെ ചെറിയ വിഭാഗമാണ് മൊത്തം സേനയ്ക്ക് അവമതിപ്പ് ഉണ്ടാകുന്ന രീതിയില്‍ പെരുമാറുന്നത്. ഇത് അനുവദിക്കില്ല. ബിന്ദുവുമായുള്ള കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎല്‍എ, ജില്ലാ കമ്മിറ്റി അംഗം അ
CONTENT HIGH LIGHTS;Government stands with Bindu; Minister V Sivankutty responds to the incident of an innocent Dalit woman being detained in police custody