ആറു മാസത്തിനുള്ളില്‍ ഇന്ത്യയിലെമ്പാടുമായി ഒരു ലക്ഷം പുതിയ ടവറുകള്‍ എന്ന സുപ്രധാന നാഴികക്കല്ലു പിന്നിട്ടതിന്‍റെ ആഘോഷവുമായി മുന്‍നിര ടെലികോം സേവനദാതാക്കളായ വി പുതിയ കാമ്പെയിന്‍ അവതരിപ്പിച്ചു. നെറ്റ്വര്‍ക്ക് അടിസ്ഥാന സൗകര്യം ശക്തമാക്കുന്നതിലും സേവനവും വേഗതയും വിപുലമാക്കുന്നതിലും ഉള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതാണ് വിയുടെ ഈ നേട്ടം. വിയുടെ പുതിയ നെറ്റ്വര്‍ക്ക് അവതാറുകളായ ദി നെറ്റീസും ഈ കാമ്പെയിനിലൂടെ ആദ്യമായി അവതരിപ്പിക്കപ്പെടുകയാണ്.
ഐപിഎല്‍ ആവേശത്തിനിടെ ക്രിക്കറ്റ് താരങ്ങളുമൊത്താണ് ഈ അവതാറുകള്‍ എത്തുന്നത്. നെറ്റ്വര്‍ക്ക് വിപുലീകരിക്കുന്നതില്‍ അതിവേഗത്തിലുള്ള പുരോഗതിയാണ് വി കഴിഞ്ഞ മാസങ്ങളില്‍ കൈവരിച്ചത്. മുംബൈ, ചണ്ഡിഗഡ്, പാറ്റ്ന എന്നിവിടങ്ങളില്‍ 5 ജി അവതരിപ്പിച്ച വി ഡല്‍ഹിയിലും ബെംഗലൂരുവിലും ഇത് ഉടന്‍ അവതരിപ്പിക്കും. വിയുടെ 4 ജി ശൃംഖലയും ശക്തമാക്കിയിട്ടുണ്ട്. ശക്തമായ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ കവറേജാണ് ഇവയിലൂടെ നേടാനാകുന്നത്.
കൂടുതല്‍ വിപുലമാക്കുന്നതു മാത്രമല്ല, കൂടുതല്‍ സ്മാര്‍ട്ടും തന്ത്രപരമായി വിനിയോഗിക്കുന്നതുമാണ് തങ്ങളുടെ നെറ്റ്വര്‍ക്ക് വിപുലീകരണ പ്രവര്‍ത്തനങ്ങളെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ വി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവനീഷ് ഖോസ്ല പറഞ്ഞു. സുസ്ഥിരമായ, ഗുണമേന്‍മയുള്ള കണക്ടിവിറ്റി പ്രദാനം ചെയ്യാനുള്ള വിയുടെ പ്രതിബദ്ധതയാണ് ആറു മാസത്തിനുള്ളില്‍ ഒരു ലക്ഷം പുതിയ ടവറുകള്‍ കൂട്ടിച്ചേര്‍ത്തതിലൂടെ ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.