Kerala

സാമ്പത്തിക തർക്കം; യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു – young man killed

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. ആക്രമണം തടയാനെത്തിയ ഭാര്യ ശ്രുതിക്കും വെട്ടേറ്റു. കാഞ്ഞിരക്കൊല്ലിയിലെ മടത്തേടത്ത് വീട്ടിൽ പരേതനായ ബാബുവിന്റെ മകൻ നിധീഷ് ബാബു ആണു കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ 2 പേർ ചേർന്ന് കൊലപാതകം നടത്തുകയായിരുന്നു. സംഭവത്തിൽ പയ്യാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം.

വീടിനു സമീപത്ത് ആയുധ നിർമാണത്തിനുള്ള ആല നടത്തുന്നയാളാണു നിതീഷ്. ആലയിലിരുന്ന വാക്കത്തിയെടുത്ത് നിധീഷിനെ വെട്ടുകയായിരുന്നു. ഇത് തടയാനെത്തിയ ശ്രുതിക്കും വെട്ടേറ്റു. ശ്രുതിയുടെ പരുക്ക് ഗുരുതരമല്ല. ചികിത്സയിൽക്കഴിയുന്ന ശ്രുതിയുടെ മൊഴിയെടുത്തൊൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

STORY HIGHLIGHT: young man killed