ചേരുവകൾ
വെളിച്ചെണ്ണ 1 ടേബിൾസ്പൂൺ
വെളുത്തുള്ളി 10
പച്ചമുളക് 2
മുളകുപൊടി 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി 1/4 ടേബിൾസ്പൂൺ
മല്ലിപ്പൊടി 1/4 ടേബിൾസ്പൂൺ
ലേഡീസ് ഫിംഗർ 8
വെള്ളം 1 കപ്പ്
രുചിക്ക് ഉപ്പ്
തൈര് 1 കപ്പ്
വെളിച്ചെണ്ണ 1 ടേബിൾസ്പൂൺ
ഉണങ്ങിയ മുളക്
കറിവേപ്പില
വെളിച്ചെണ്ണയിലേക്ക് ചെറുള്ളി വെളുത്തുള്ളി പച്ചമുളക് എന്നിവ ഒന്ന് വാട്ടിയെടുത്ത ശേഷം ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക ഇതിലേക്ക് ചെറുതായി കട്ട് ചെയ്ത് വെണ്ടക്ക ചേർത്ത് നന്നായിട്ടൊന്ന് വയറ്റിയെടുക്കുക
വെണ്ടക്കയുടെ വഴുവഴുപ്പ് ഒക്കെ മാറുമ്പോൾ ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് വെണ്ടക്കയൊന്ന് വേവിച്ചെടുക്കാം
പാകത്തിന് ഉപ്പും ചേർക്കാം
വെണ്ടക്ക നാല് മിനിറ്റ് വേവിച്ച ശേഷം തീ കുറച്ചുവെച്ച ഒരു കപ്പ് തൈര് ചേർത്തു കൊടുത്ത് നല്ലപോലെ ഇളക്കി തയരുന്നു ചൂടായശേഷം വെണ്ടക്ക അടുപ്പിൽ നിന്നും മാറ്റാം തൈര് ഒഴിച്ചുകൊടുത്ത ശേഷം തിളപ്പിക്കാൻ പാടില്ല ഇനി ചെറിയ ഒരു പാനിലേക്ക് വിളിചെണ്ണയിൽ കടുക് വറ്റൽ മുളക് എന്നിവ മൂപ്പിച്ച് കറിവേപ്പിലയും ചേർത്ത് വെണ്ടക്ക കറിയിലേക്ക് ചേർത്തു കൊടുക്കാം തേങ്ങയൊന്നും ചേർക്കാതെ നല്ല രുചിയിൽ തയ്യാറാക്കി എടുത്തിട്ടുള്ള ഒരു വെണ്ടക്ക തൈര് കറിയാണ്