സര്‍വ മേഖലകളിലും അഴിമതിയും സ്വജനപക്ഷപാതവും രണ്ടാം പിണറായി സര്‍ക്കാരിനെ ഇതിലും മെച്ചപ്പെട്ട വാക്കുകള്‍ കൊണ്ട് അടയാളപ്പെടുത്താനാവില്ലെന്നും ശക്തമായി വിമർശിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വെറും പാവയാണ്. ഉദ്യോഗസ്ഥരുടെ ആജ്ഞാനുവര്‍ത്തിയാണ്. വന്‍ ആരോപണം ഉന്നയിക്കപ്പെട്ട ഉദ്യോഗസ്ഥരെ പോലും സംരക്ഷിക്കുന്ന നയമാണ് മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കുന്നത് രമേശ് ചെന്നിത്തല പറഞ്ഞു.
സർക്കാർ ചെയ്തികളുടെ നാലാം വാര്‍ഷികം സര്‍ക്കാര്‍ ദുര്‍വ്യയം നടത്തി ആഘോഷിക്കുമ്പോൾ കഴിഞ്ഞ നാലു വര്‍ഷമായി ദുരിമനുഭവിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കുകയാണെന്നും. വന്‍ ആരോപണം ഉന്നയിക്കപ്പെട്ട ഉദ്യോഗസ്ഥരെ പോലും സംരക്ഷിക്കുന്ന നയമാണ് മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കുന്നത്. പിന്‍വാതില്‍ നിയമനങ്ങളില്‍ സര്‍വകാല റെക്കോര്‍ഡിട്ടെന്നും അനധികൃത നിയമന നിരോധനം മൂലം തൊഴിലില്ലാത്ത ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ ശാപം ഈ സര്‍ക്കാരിനെ പിന്തുടരുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
STORY HIGHLIGHT: ramesh chennithala about pinarayi vijayan
















