ചേരുവകൾ
അരിപ്പൊടി -1 കപ്പ്
ഉപ്പ് പാകത്തിന്
വെള്ളം -1 1/4 കപ്പ് (ഓരോ പൊടിയനുസരിച്ചും മാറ്റം വരും )
തേങ്ങ ചിരകിയത് -1/2 കപ്പ്
നെയ്യ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. ആദ്യം വെള്ളം തിളപ്പിച്ചെടുത്തു അതിലേക്ക് പാകത്തിന് ഉപ്പ് ചേർത്തു അരിപ്പൊടി ഇട്ട് തീ കുറച്ചു വെച്ചു ഇളക്കി പൊടി വാട്ടിയെടുക്കണം.
2. ഇനി ഇത് ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി തേങ്ങയും കൂടി ചേർത്തു ചൂടാറി വന്ന ശേഷം നന്നായി കുഴച്ചെടുക്കുക.കുഴക്കുമ്പോൾ കയ്യിൽ പറ്റിപ്പിടിക്കാതിരിക്കാൻ ഇടക്ക് കൈ ഒന്ന് നനച്ചാൽ മതി.
3. കുഴച്ചെടുത്ത മാവ് വലിയ ഉരുളകളാക്കി എടുക്കണം. ചെറിയ കട്ടിയിൽ പരത്തിയെടുക്കാൻ വേണ്ടിയാണ് വലിയ ഉരുളകളാക്കുന്നത്.
4. ഇനി ഇത് പത്തിരി പ്രെസ്സിലോ അല്ലെങ്കിൽ എണ്ണ പുരട്ടിയ ഒരു കവറിൽ വെച്ചു കൈ കൊണ്ടോ പരത്തുക.
5. പരത്തിയ പത്തിരി ചൂടായ പാനിൽ വെച്ചു നെയ്യ് പുരട്ടി തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കുക.