പച്ചരി -1 കപ്പ്
അവിൽ -1/3 കപ്പ്
തേങ്ങ -1/4 കപ്പ്
ഉപ്പ്
പഞ്ചസാര -1 ടേബിൾ സ്പൂൺ
ഇൻസ്റ്റന്റ് യീസ്റ്റ് -1/4 ടീസ്പൂൺ
വെള്ളം ആവശ്യത്തിന്
1. പച്ചരി നന്നായി കഴുകിയെടുത്ത ശേഷം വെള്ളമൊഴിച്ചു 4 മണിക്കൂറോളം കുതിർത്തെടുക്കുക.
2. അവിലിൽ വെള്ളമൊഴിച്ചു ഒരു 5 മിനുട്ട് വെച്ചതിന് ശേഷം ഊറ്റിയെടുക്കുക.
3. കുതിർത്തെടുത്ത പച്ചരിയും അവിലും മിക്സിയുടെ ജാറിലേക്കിട്ട് അതിലേക്ക് ഉപ്പും പഞ്ചസാരയും യീസ്റ്റും ആവശ്യത്തിന് വെള്ളവും ചേർത്തു ദോശ മാവിന്റെ കട്ടിയിൽ അരച്ചെടുക്കുക.
4. അരച്ചെടുത്ത മാവ് വേറൊരു പാത്രത്തിലേക്ക് മാറ്റി പൊങ്ങാൻ വേണ്ടി 6 മണിക്കൂർ അടച്ചു മാറ്റി വെക്കാം
5. മാവ് പൊങ്ങി വന്നതിന് ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ ഒരു തവി മാവൊഴിച്ചു കൊടുക്കുക, പരത്തണ്ടാ..
6. അപ്പത്തിൽ ഹോൾസ് ഒക്കെ വന്നു തുടങ്ങുമ്പോൾ തീ കുറച്ചു വെച്ച് അടച്ചു വെക്കാം.
മുപ്പത് സെക്കന്റിനുള്ളിൽ തന്നെ അപ്പം റെഡിയാവും.
മാവരച്ചു ഒരു മണിക്കൂർ കൊണ്ടൊക്കെ അപ്പം ചുട്ടെടുക്കണം എന്നുണ്ടെങ്കിൽ യീസ്റ്റ് 1/2 ടീസ്പൂൺ എടുത്താൽ മതി.
















