മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്നത് പഠിക്കാൻ എന്‍എച്ച്എഐ വിദഗ്ധസംഘം ഇന്ന് കൂരിയാട് എത്തും. മൂന്നംഗസംഘമായിരിക്കും പ്രത്യേക പരിശോധന നടത്തുക. കൂരിയാട് മുതൽ കൊളപ്പുറം വരെയുള്ള ഭാഗത്തായിരിക്കും പരിശോധന. ദേശീയപാത തകരാനുള്ള കാരണം എന്ത്, നിർമ്മാണത്തിൽ അപാകതകൾ ഉണ്ടോ, എന്ന കാര്യങ്ങളാണ് സംഘം പരിശോധിക്കുക. സംഘം നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ആയിരിക്കും ദേശീയപാത അതോറിറ്റിയുടെ തുടർനടപടി. നിർമ്മാണത്തിൽ അശാസ്ത്രീയത ഇല്ലെന്നാണ് എന്‍എച്ച്എഐയുടെ പ്രാഥമിക നിഗമനം.