ഇടുക്കി; നെടുങ്കണ്ടം ടൗണിൽ വെയ്റ്റിംഗ് ഷെഡ്ഡിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുകണ്ടം പടിഞ്ഞാറേക്കവലയിലെ വികസനസമിതി സ്റ്റേജിന് സമീപത്തുള്ള വെയ്റ്റിംഗ് ഷെഡ്ഡിലാണ് വൃതദേഹം കണ്ടത്.
60 വയസ്സിലധികം പ്രായമുള്ള ആളാണ് മരിച്ചത്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിക്കുന്നു.