പുഡ്ഡിംഗ് ഇഷ്ടമാണോ? എങ്കിൽ ഒരു കിടിലൻ പുഡ്ഡിംഗ് ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകുന്ന കപ്പ കൊണ്ടൊരു പുഡ്ഡിംഗ്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കപ്പ ഗ്രേറ്റ് ചെയ്തെടുക്കുന്നതാവും നല്ലത്. വളരെ കട്ടി കുറച്ച് തരികളായിരിക്കുന്നത് പുഡ്ഡിംഗിന് ഫ്ലേവർ നൽകുന്നതിന് സഹായിക്കും. അതിലേയ്ക്ക് പഞ്ചസാര ചേർത്ത് പാലൊഴിച്ച് വേവിക്കാം. നന്നായി വെന്ത് ഉടയുമ്പോൾ പാൽപ്പൊടി വെള്ളത്തിൽ കലക്കിയതു ചേർത്തിളക്കി കുറിക്കിയെടുക്കാം. ഇതേ സമയം കുറച്ച് വെള്ളത്തിൽ ചൈനാഗ്രാസ് ചേർത്ത് അലിയിച്ചെടുക്കാം. കുറുകി വരുന്ന കപ്പിയിലേയ്ക്ക് ചൈനാഗ്രാസ് ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് വാനില എസെൻസ് കൂടി ചേർത്ത് അടുപ്പണച്ച് മാറ്റി വയ്ക്കാം. അൽപം ചൂടാറിയതിനു ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം. മുകളിൽ പിസ്ത് നുറുക്കിയതു ചേർത്ത് വിളമ്പാം.