ഓട്സ് എന്നും ഒരുപോലെയാണോ തയ്യാറാക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു മസാല ഓട്സ് റെസിപ്പി നോക്കിയാലോ? ഇത് നിങ്ങൾക്ക് എന്തായാലും ഇഷ്ടമാകും. രുചികരമായ രീതിയിൽ പച്ചക്കറികളും മസാലകളും ചേർത്ത ഓട്‌സ് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
റോൾഡ് ഓട്‌സ്-ഒരു കപ്പ്
- ഉപ്പ്-പാകത്തിന്
- ജീരകം-ഒരു നുള്ള്
- മഞ്ഞപ്പൊടി-അര ടീസ്പൂൺ
- ഗരം മസാല-മൂന്ന് ടീസ്പൂൺ
- ഓയിൽ-ഒരു ടീസ്പൂൺ
- സവാള അരിഞ്ഞത്-1
- ക്യാരറ്റ് അരിഞ്ഞത്-1
- തക്കാളി അരിഞ്ഞത്-2
- ഗ്രീൻ പീസ് -അരക്കപ്പ്
- പച്ചമുളക്-2
തയ്യാറാക്കുന്ന വിധം
ഒരു കടായി ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേയ്ക്ക് ജീരകമിട്ട് പൊട്ടിക്കണം. ശേഷം അതിലേയ്ക്ക് അരിഞ്ഞവെച്ച സവാള, പച്ചമുളക് എണ്ണിവ ചേർത്തത് നന്നായി വഴറ്റുക.അതിലേയ്ക്ക് തക്കാളി, ക്യാരറ്റ്, മഞ്ഞപ്പൊടി,ഗരം മസാല എന്നിവ ചേർത്തത് നന്നായി ഇളക്കുക. ഒരു കപ്പ് വെള്ളം ചേർത്തു നന്നായി തിളപ്പിക്കണം. ചെറിയ തീയിൽ വേവിക്കം. എല്ലാം നന്നായി വെന്തു വരുമ്പോൾ ഉപ്പ് ചേർക്കാം. ഇതിലേയ്ക്ക് ഓട്സും ഗ്രീൻപീസും ചേർത്തുകൊടുക്കണം. പാകത്തിന് വെന്തുവരുമ്പോൾ തീയണയ്ക്കാം. ചൂടോടെ വിളമ്പാം.