കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകുന്ന ഒരു ഐറ്റം ആണ് ലഡൂ.. ഒരു റിച്ച് ലഡൂ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ബദാം, കശുവണ്ടി, പിസ്ത എന്നിവ ചെറുതായി ക്രാഷ് ചെയ്തെടുക്കുകയോ അരിഞ്ഞെടുക്കുകയോ ചെയ്യുക. മഖാന ബ്ലെൻഡറിലേക്ക് മാറ്റി പൊടിച്ചെടുക്കുക അടുപ്പിൽ ഒരു പാൻ വയ്ക്കുക, നെയ് ചൂടാക്കുക ബദാമും കശുവണ്ടിയും ഇടത്തരം തീയിൽ വറുക്കുക, പിസ്ത ചേർത്ത് 2 മുതൽ 3 മിനിറ്റ് വരെ വറുക്കുക, ഉണക്കമുന്തിരി സൺഫ്ലവർ സീഡ്, എള്ള് എന്നിവ മിക്സി ജാറിലിട്ട് അരച്ചെടുക്കുക. പാനിലേക്ക് നെയ്യ് ഒഴിച്ച് ഈന്തപ്പഴം, ആപ്രിക്കോട്ട്, അത്തിപ്പഴം മിശ്രിതം ചൂടാക്കുക. ശേഷം വറുത്ത് വച്ചിരിക്കുന്ന ചേരുവകൾ ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കുക, അടുപ്പിൽ നിന്നും മാറ്റി ചൂടറിയതിന് ശേഷം ചെറിയ ഉരുളകളാക്കുക.