നാടൻ ചക്ക പുഴുക്കും കഞ്ഞിയും ആഹാ! കിടിലൻ സ്വാദ് ആണല്ലേ, ചക്ക പുഴുക്ക് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചക്ക – 3 കപ്പ് (വിളഞ്ഞ പച്ച ചക്ക)
- തേങ്ങ (തിരുമ്മിയത്) – 1 കപ്പ്
- വെളുത്തുള്ളി – 7 – 8 അല്ലി
- ജീരകം – അല്പം
- മുളക് (കാന്താരി / വറ്റല്‍)- 5
- മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍
- മുളക് പൊടി – 2 സ്പൂണ്‍
- കറിവേപ്പില – 1 തണ്ട്
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
നല്ല പച്ച ചക്കചുള ചെറിയ കഷണങ്ങള്‍ ആക്കുക .ഇത് ആവശ്യത്തിന് (3 കപ്പിന് 1 കപ്പ് വെള്ളം മതിയാകും ) വെള്ളവും തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് തട്ടി പൊത്തി അടച്ച് വേവിക്കുക. ചക്ക പാകത്തിന് വെന്തു കഴിഞ്ഞാല്‍ തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി ചേര്‍ക്കുക. ചക്ക വേവിച്ചത് തയ്യാര്‍.