മുംബൈ: ടൈം മാഗസീന്റെ ടൈം100 ജീവകാരുണ്യ പട്ടികയില്‍ ഇടം നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. 2024 ല്‍ വിവിധ സാമൂഹിക സംരംഭങ്ങളിലൂടെ 407 കോടി രൂപ (ഏകദേശം 48 മില്യണ്‍ ഡോളര്‍) അംബാനി ദമ്പതികള്‍ ജീവകരുണ്യത്തിനായി സംഭാവന ചെയ്തെന്ന് ടൈം പറയുന്നു.
റിലയന്‍സ് ഫൗണ്ടേഷനിലൂടെയാണ് മുകേഷും സ്ഥാപക ചെയര്‍പേഴ്സണായ നിതയും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗ്രാമവികസനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ പണം ചെലവഴിക്കുന്നത്. സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ മുതല്‍ സുസ്ഥിര കൃഷി, ജലസംരക്ഷണം, ആശുപത്രി നിര്‍മ്മാണം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വരെ നടത്തുന്നുണ്ട്.
മുകേഷിന്റെയും നിത അംബാനിയുടെയും ജീവകാരുണ്യ സംരംഭങ്ങള്‍ അവരുടെ സമ്പത്ത് കെട്ടിപ്പടുത്ത ബിസിനസ്സ് സാമ്രാജ്യം പോലെ വൈവിധ്യപൂര്‍ണ്ണവും വിശാലവുമാണെന്ന് ടൈം മാഗസിന്‍ പറയുന്നു.