ആദ്യമായി കിയ സിറോസിന്റെ വില വർധിപ്പിച്ചു. കിയ സിറോസിന് 30,000 മുതൽ 50,000 രൂപ വരെ വില വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ അടിസ്ഥാന വേരിയന്റുകളിലാണ് കൂടുതലും വില വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഉയർന്ന വകഭേദങ്ങളിൽ വലിയ മാറ്റമൊന്നുമില്ല.
അതേസമയം 2025 കിയ സിറോസ് HTK യ്ക്ക് 50,000 രൂപയുടെ വില വർധനവ് ഉണ്ടായി. ഇത് എല്ലാ വേരിയന്റുകളിലെയും ഏറ്റവും ഉയർന്ന വിലയാണ്. ഈ അപ്‌ഡേറ്റോടെ, ടർബോ പെട്രോൾ എഞ്ചിനും മാനുവൽ ഗിയർബോക്‌സും ഉള്ള കിയ സിറോസ് ബേസ് വേരിയന്റിന്റെ വില ഇപ്പോൾ 9,49,900 രൂപയായി.
കിയ സിറോസ് ടർബോ പെട്രോൾ വില HTK(O) MT, HTK പ്ലസ് MT വേരിയന്റുകൾക്ക് 30,000 രൂപ വർദ്ധിപ്പിച്ചു. ഇപ്പോൾ ഈ വേരിയന്റുകളുടെ വില യഥാക്രമം 10,29,900 രൂപയും 11,79,900 രൂപയുമാണ്. കിയ സിറോസ് DCT വേരിയന്റ് പരിഗണിക്കുന്നവർക്ക് HTK പ്ലസിന് മാത്രം 30,000 രൂപയുടെ വർദ്ധനവുണ്ട്.