Food

നല്ല ആരോഗ്യത്തിന് ഈ 5 സൂപ്പര്‍ഫുഡുകള്‍ ശീലമാക്കാം!

കുടലിന്റെ ആരോഗ്യവും മാനസിക ക്ഷമതയും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പട്ടതാണ്. ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെയും കാര്യക്ഷമതയെയും മാത്രമല്ല കുടലിന്റെ ആരോഗ്യം ബന്ധപ്പെട്ടിരിക്കുന്നത്. ദഹനം, പോഷകങ്ങളുടെ ആഗിരണം, മലവിസര്‍ജ്ജനം, പ്രതിരോധശേഷി, മാനസികാരോഗ്യം തുടങ്ങി മൊത്തത്തിലുള്ള ആരോഗ്യവുമായി വളരെയധികം ബന്ധമുണ്ട്.

എന്താണ് സൂപ്പര്‍ഫുഡ് ….

കുറഞ്ഞ കലോറിയും കൂടുതല്‍ പോഷകമൂല്യങ്ങളുമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളെയാണ് നാം സൂപ്പര്‍ഫുഡ് എന്ന് വിളിക്കുന്നത്. മാര്‍ക്കറ്റില്‍ നിരവധി സൂപ്പര്‍ ഫുഡ്സ് കുറഞ്ഞ വിലയില്‍ ലഭ്യമാണ്. അത്തരം ചില ഗുണമേന്മയേറിയതും എന്നാല്‍ എളുപ്പത്തില്‍ ലഭിക്കുന്നതുമായ സൂപ്പര്‍ ഫുഡ്സിനെക്കുറിച്ച് അറിയാം…

1. തൈര്

തൈര് ഒരു ഇന്ത്യന്‍ വിഭവമാണ്. ദഹനം, തണുപ്പിക്കല്‍, പ്രോബയോട്ടിക് ഗുണങ്ങള്‍ എന്നിവയ്ക്കായി നൂറ്റാണ്ടുകളായി ഇത് ഉപയോഗിച്ചുവരുന്നതായി, ആരോഗ്യ വിദ്ഗദര്‍ അഭിപ്രായപ്പെടുന്നു. തൈര് കുടല്‍ സസ്യജാലങ്ങളെ നിലനിര്‍ത്താനും സഹായിക്കുന്നു.

2. ബട്ടര്‍ മില്‍ക്ക്

ബട്ടര്‍ മില്‍ക്ക് ഭക്ഷണത്തിന്റെ ദഹനത്തെ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് എരിവുള്ള ബട്ടര്‍ മില്‍ക്ക് കുടിക്കുന്നത് കുടലിന് നല്ലതാണെന്ന് ആരോഗ്യ വിദ്ഗദര്‍ പറയുന്നു.

3. മൂങ് പരിപ്പ്

മറ്റൊരു സൂപ്പര്‍ഫുഡാണ് മൂങ് പരിപ്പ്. ഇവ എളുപ്പത്തില്‍ ദഹിക്കുന്നതും ധാരാളം നാരുകള്‍ അടങ്ങിയതുമാണ്.

4.നെല്ലിക്ക

വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്ക ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. നെല്ലിക്ക വാര്‍ദ്ധക്യം തടയുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാണ്. കൂടാതെ ചര്‍മ്മത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും ഇത് ഏറെ ഗുണകരമാണ്. അതിനാല്‍ ഭക്ഷണത്തില്‍ ഇവ കൂടുതലായി ഉള്‍പ്പെടുത്തുക.

5. നെയ്യ്

ലയിക്കുന്ന ഫാറ്റി വിറ്റാമിനുകള്‍, ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ബ്യൂട്ടിറിക് ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നെയ്യ്. ഭക്ഷണത്തില്‍ നെയ്യ് ചേര്‍ക്കുന്നത് ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചിക കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.