ലോകത്തിലെ ഏറ്റവും ചെലവേറിയ ഹോട്ടലുകളില്‍ ഒന്നായ ദുബായിലെ അറ്റ്‌ലാന്റിസ് ദി റോയല്‍ ആരംഭിച്ചിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. ഹോട്ടലിന്റെ തുടക്കത്തില്‍ ‘അറ്റ്‌ലാന്റിസ് ദി റോയല്‍’ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആഡംബര പൂര്‍ണ്ണമായ ഈ ഹോട്ടല്‍ ഏവരെയും അമ്പരിപ്പിക്കുന്ന ഒന്ന് തന്നെയാണ്. അമേരിക്കന്‍ ഗായിക ബിയോണ്‍സ് 5 വര്‍ഷത്തിന് ശേഷം തന്റെ ആദ്യ സംഗീത പരിപാടി അവതരിപ്പിച്ചതും ഇവിടെ വെച്ചായിരുന്നു.
‘ലോകത്തിലെ ഏറ്റവും ആഡംബര റിസോര്‍ട്ട്’ എന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ട അറ്റ്‌ലാന്റിസ് ദി റോയലില്‍ 795 മുറികളും സ്യൂട്ടുകളും, 17 റെസ്റ്റോറന്റുകളും ബാറുകളും, 17 ഹൈ-എന്‍ഡ് ബോട്ടിക്കുകളും, 32,300 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു വെല്‍നസ് സ്‌പേസും, നീന്തല്‍ക്കുളങ്ങളും ഉണ്ട്.
19 നിലകളിലായി സ്ഥിതി ചെയ്യുന്ന റോയല്‍ മാന്‍ഷനിലെ അതിഥികള്‍ക്ക് ദുബായിലെ ഏറ്റവും പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കുകളായ ബുര്‍ജ് ഖലീഫ, ദുബായ് ഫെറിസ് വീല്‍, അറേബ്യന്‍ ഗള്‍ഫ് എന്നിവയുടെ അതിമനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയും.
ഒരു രാത്രി ഹോട്ടലില്‍ താമസിക്കുന്നതിന് അമേരിക്കന്‍ ഡോളര്‍ 100,000 (ഇന്ത്യന്‍ പൈസ ഏകദേശം 85 ലക്ഷം) രൂപയാണ് വാടക . ഇത്രയും വാടകയുള്ള ഈ സ്യൂട്ട് അതിഥികള്‍ക്ക് ആജീവനാന്ത അനുഭവം കൂടിയാണ്. സെലിബ്രയിറ്റി, വ്യവസായികള്‍ , തുടങ്ങിയ പ്രമുഖരാണ് ഇവിടെ കൂടുതലും വരുന്നത്.