ഇന്ത്യയിലെ പ്രമുഖ ആരോഗ്യസേവന ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നാലാം പാദത്തിലേയും 2025 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ കണക്കുകളും പുറത്തുവിട്ടു.
- ഈ സാമ്പത്തികവർഷത്തിലെ വരുമാനം 12% ഉയർന്ന് 4,138 കോടിയിലെത്തി.
- നികുതിയിതര വരുമാനം 21% വളർന്ന് 106 കോടി രൂപ
- പ്രവർത്തനലാഭം (എബിറ്റ്ഡ) 30% ഉയർന്ന് 806 കോടിയായി
സാമ്പത്തികവർഷം 2025ലെ കണക്കുകൾ
- ആകെ വരുമാനം 4,138 കോടി രൂപ; കഴിഞ്ഞവർഷത്തേക്കാൾ 12% വർധന. പോയവർഷത്തെ വരുമാനം 3,699 കോടി രൂപയായിരുന്നു.
- എബിറ്റ്ഡ 30% വർധിച്ച് 806 കോടി രൂപയിലെത്തി. കഴിഞ്ഞവർഷം ഇത് 620 കോടിയായിരുന്നു.
- ഓപ്പറേറ്റിംഗ് എബിറ്റ്ഡ മാർജിൻ 19.5% ആയി. മുൻവർഷം ഇത് 16.8% ആയിരുന്നു.
- നികുതിയിതര വരുമാനം 49% വളർന്ന് 357 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 240 കോടിയായിരുന്നു.
നാലാംപാദത്തിലെ കണക്കുകൾ
- വരുമാനത്തിൽ 2% വളർച്ച രേഖപ്പെടുത്തി 1,000 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഇത് 978 കോടി രൂപയായിരുന്നു.
- ഓപ്പറേറ്റിംഗ് എബിറ്റ്ഡയിൽ 16% വർധനയുണ്ടായി 193 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഇത് 167 കോടി രൂപയായിരുന്നു.
- ഓപ്പറേറ്റിംഗ് എബിറ്റ്ഡ മാർജിൻ 19.3% ആയി. മുൻവർഷം ഇത് 17.1% ആയിരുന്നു.
- നികുതിയിതര വരുമാനം 21% വളർന്ന് 106 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നാലാം പാദത്തിൽ ഇത് 87 കോടിയായിരുന്നു.
ഇക്കാലയളവിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയാണ് വരുമാനത്തിൽ 12% വളർച്ച കൈവരിക്കാൻ കാരണമായതെന്ന് കമ്പനിയുടെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആശുപത്രികളിൽ സജ്ജീകരിച്ചിട്ടുള്ള ഓരോ കിടക്കകളിൽ നിന്നും കിട്ടുന്ന വരുമാനത്തിലും രോഗികളുടെ ശരാശരി ആശുപത്രിവാസ ദൈർഖ്യത്തിലും വർധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവർത്തന മികവിലും രോഗീ പരിചരണത്തിലുമുള്ള ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ മികവാണ് എബിറ്റ്ഡ കണക്കുകളിൽ ഉൾപ്പെടെയുള്ള വളർച്ച സൂചിപ്പിക്കുന്നത്.
ശക്തമായ ആ വളർച്ചയ്ക്ക് പുറമെ, ആരോഗ്യരംഗത്തെ സാങ്കേതികവിദ്യാ മേഖലയിലും ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ വിപണിയിൽ മുന്നിലാണ്. ഇന്ത്യയിൽ ആദ്യമായി ഇൻട്രാഓപ്പറേറ്റീവ് ഇലക്ട്രോൺ റേഡിയേഷൻ തെറാപ്പി അവതരിപ്പിക്കുകയും ശൃംഖലയിലെ എല്ലാ ആശുപത്രികളിലും ആസ്റ്റർ ഹെൽത്ത് മൊബൈൽ ആപ്പിന്റെ സേവനം ലഭ്യമാക്കുകയും ചെയ്തു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം ഏതാണ്ട് മുന്നൂറ് കിടക്കകൾ അധികമായി ഉൾപ്പെടുത്തി. 2025 മാർച്ച് 31ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ആശുപത്രികളിലെ കിടക്കകളുടെ ആകെ എണ്ണം 5,159 ആണ്. ബ്ലാക്ക്സ്റ്റോണിൻ്റെ പിന്തുണയോടെ ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡുമായുള്ള ലയനത്തിന് തീരുമാനമായത് ഉൾപ്പെടെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിനെ സംബന്ധിച്ചിടത്തോളം നിരവധി പരിഷ്‌കാരങ്ങൾക്ക് സാക്ഷിയായ വർഷമാണ് കടന്നുപോയതെന്ന് ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ പ്രകടനം
- ഓപ്പറേറ്റിംഗ് എബിറ്റ്ഡ മാർജിൻ 19.5% ആയി. മുൻവർഷം ഇത് 16.8% ആയിരുന്നു.
- ഓരോ രോഗിയും ആശുപത്രിയിൽ കഴിയുന്ന ശരാശരി ദൈർഖ്യം 3.2 ദിവസമായി കുറഞ്ഞു. കഴിഞ്ഞവർഷം ഇത് 3.4 ദിവസമായിരുന്നു.
- ഇൻഷുറൻസിന് പുറമെ ക്യാഷ് ആയും ആശുപത്രി ചെലവുകൾ തീർപ്പാക്കുന്ന രോഗികളുടെ എണ്ണം 88% ആണ്.
പ്രവർത്തന വിപുലീകരണം
കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിയിലും കണ്ണൂരിലെ മിംസിലും അധികമായി 100 കിടക്കകൾ വീതം ഉൾപ്പെടുത്തി.
ഇനിയും 2100 ലേറെ കിടക്കകൾ കൂടി ഉൾപ്പെടുത്തി ആകെ ശേഷി 7,300 ബെഡ്ഡുകളായി ഉയർത്താനുള്ള പദ്ധതി പുരോഗമിക്കുന്നു.
ലയനനടപടികൾ പുരോഗമിക്കുന്നു ഓഹരിയുടമകളുടെയും കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടേയും അനുമതി നേടിയ ശേഷം, ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ 3.6% ഓഹരികൾ ബ്ലാക്‌സ്‌റ്റോൺ, ടിപിജി എന്നീ കമ്പനികൾക്ക് കൈമാറി. ആദ്യഘട്ടത്തിൽ ക്വാളിറ്റി കെയറിന്റെ 5% ഉടമസ്ഥാവകാശമാണ് കൈമാറുന്നത്. ഇങ്ങനെ കൈമാറിയിട്ടുള്ള ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന് സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ അനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ നിയമാനുസൃതമാണെന്ന സാക്ഷ്യപത്രം കിട്ടിയാലുടൻ ലയനം പൂർത്തിയാകും. 2026 സാമ്പത്തികവർഷത്തിലെ നാലാം പാദത്തിൽ തന്നെ ലയനം പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.
STORY HIGHLIGHT: Aster