മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ്. ഒറ്റപ്പാലത്ത് യുവാവ് പൊലീസ് പിടിയിൽ. കോതകുറിശ്ശി പനമണ്ണ സ്വദേശി മുഹമ്മദാലിയാണ് (39) അറസ്റ്റിലായത്. പാലപ്പുറം സ്വദേശി ഹരിദാസനിൽ നിന്നാണ് മക്കൾക്ക് സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പേരിൽ പ്രതി പണം തട്ടിയത്.
9 ലക്ഷത്തോളം രൂപയാണ് സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനക്കാരനായിരുന്ന പ്രതി തട്ടിയെടുത്തത്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച് ജോലി ശരിയാക്കിതാരാമെന്നും പറഞ്ഞാണ് പണം വാങ്ങിയത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു.
STORY HIGHLIGHT : job-fraud-in-name-of-pinarayi-vijayan-one-arrested