കൊച്ചി: ശ്ലോസ് ബാംഗ്ലൂര്‍ ലിമിറ്റഡിന്‍റെ (‘ദ ലീല’ ബ്രാന്‍ഡ്) 3,500 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025 മെയ് 26 മുതല്‍ 28 വരെ നടക്കും. 2,500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 1,000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 413 രൂപ മുതല്‍ 435 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 34 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 34ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ബിഓഫ്എ സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡ്, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ജെ.പി. മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
Leela IPO 1: Mr. Anuraag Bhatnagar (Chief Executive Officer, Schloss Bangalore Limited (The Leela Palaces, Hotels and Resorts)); Mr. Ankur Gupta (Managing Partner, Head of Real Estate for Asia Pacific & Middle East, Brookfield); and Mr. Ravi Shankar (Head – Asset Management and Chief Financial Officer, Schloss Bangalore Limited (The Leela Palaces, Hotels and Resorts)) at the press conference of The Leela Hotels’ in connection to their forthcoming initial public offering.
Leela IPO 2 (L-R): Ms. Neha Agarwal (Managing Director & Head – Equity Capital Markets, JM Financial Limited); Mr. Anuraag Bhatnagar (Chief Executive Officer, Schloss Bangalore Limited (The Leela Palaces, Hotels and Resorts)); Mr. Ankur Gupta (Managing Partner, Head of Real Estate for Asia Pacific & Middle East, Brookfield); Mr. Ravi Shankar (Head – Asset Management and Chief Financial Officer, Schloss Bangalore Limited (The Leela Palaces, Hotels and Resorts)); and Mr. V Jayasankar (Managing Director and Member of the Board, Kotak Mahindra Capital Company Limited) at the press conference of The Leela Hotels’ in connection to forthcoming initial public offering.