വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയപൂർവ്വം’. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. മോഹൻലാൽ തന്നെയാണ് പോസ്റ്റർ പുറത്തിറക്കിയത്. മാളവിക മോഹനും, സംഗീത് പ്രതാപും മോഹൻലാലും ഒന്നിച്ചുള്ള ചിത്രമാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും.
ലാലേട്ടന്റെ സ്വന്തം കൈപ്പടയിലാണ് ഹൃദയപൂർവ്വം എന്ന പോസ്റ്ററിന്റെ ടൈറ്റിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. ‘ഉള്ളിന്റെ ഉള്ളില്‍ നിന്നും, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം’ എന്ന വരികള്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.
View this post on Instagram
സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വ്വം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. സോനു ടി പി തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ഈ ചിത്രത്തിൽ മേഹൻലാലിനൊപ്പം സിദ്ദിഖ്, സബിതാ ആനന്ദ്, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ മനു മഞ്ജിത്താണ് നിർവഹിച്ചിരിക്കുന്നത്, സംഗീതം ജസ്റ്റിൻ പ്രഭാകർ. അനൂപ് സത്യനാണ് ചിത്രത്തൻ്റെ പ്രധാന സംവിധാന സഹായി. ഛായാഗ്രഹണം കെ രാജഗോപാൽ.
STORY HIGHLIGHT: hridayapooram first look poster