മുളക് ബജ്ജി ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടാവില്ല. നാലുമണിക്ക് രുചികരമായ ബജ്ജി തട്ടുകട സ്റ്റൈലിൽ തയ്യാറാക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും തയ്യാറാക്കിനൽകാം ഈ ഐറ്റം. അധികം എരിവില്ലാത്ത മുളക് എടുക്കുന്നതാവും ബജ്ജി തയ്യാറാക്കാൻ നല്ലത്.
ചേരുവകൾ
- ബജ്ജി മുളക് – 5 എണ്ണം
- കടലമാവ് – 200 ഗ്രാം
- അരിപ്പൊടി – 1 ടേബിൾ സ്‌പൂൺ
- മഞ്ഞൾ പൊടി – കാൽ ടേബിൾ സ്‌പൂൺ
- മുളക് പൊടി – 1 ടീസ്‌പൂൺ
- ബേക്കിങ് സോഡാ – കാൽ ടീസ്‌പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുളക് നന്നായി കഴുകി വൃത്തിയാക്കി രണ്ടായി മുറിക്കുക. ശേഷം ഒരു ബൗളിലേക്ക് കടലമാവ്, അരിപൊടി, മഞ്ഞൾ പൊടി, മുളക് പൊടി, ബേക്കിങ് സോഡ എന്നിവ ചേർത്ത് മിക്‌സ് ചെയ്തെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് മാവ് കുറുകിയ പരുവത്തിൽ മാവ് തയ്യാറാക്കിയെടുക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി. തയ്യാറാക്കി വച്ച മാവിൽ മുളക് മുക്കി എണ്ണയിലേക്കിട്ട് പൊരിച്ചെടുക്കുക. മുളക് ബജ്ജി തയ്യാർ.
STORY HIGHLIGHT : chilly bajji
















