india

ബെംഗളൂരു റെയില്‍വേ ട്രാക്കില്‍ പെട്ടിയിലാക്കിയ നിലയിൽ പെണ്‍കുട്ടിയുടെ മൃതദേഹം

ബെംഗളൂരു: ബെംഗളൂരുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം പെട്ടിയിലാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചന്ദപുര റെയില്‍വേ പാലത്തിനടുത്തുള്ള ട്രാക്കിന്റെ പരിസരത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പത്തു വയസ്സ് പ്രായം വരുന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

പെട്ടി കണ്ട വഴിയാത്രക്കാരനാണ് അടുത്തുള്ള സൂര്യനഗർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. കൊലപാതകം മറ്റൊരു സ്ഥലത്തുവച്ച് നടത്തിയ ശേഷം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നും പുറത്തേക്ക് എറിഞ്ഞതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റെയില്‍വേ പൊലീസാണ് അന്വേഷിക്കേണ്ടതെന്നും അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുമെന്നും ബെംഗളൂരു റൂറല്‍ എസ്പി സി.കെ. ബാബ പറഞ്ഞു.

 

 

 

 

Latest News