കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് വെജ് സാൻഡ്‍വിച്ച്. അടിപൊളി രുചിയിൽ സിംപിളായി തയ്യാറാക്കിയെടുക്കാം ഈ വെജ് സാൻഡ്‌വിച്ച്.
ചേരുവകൾ
- ഉള്ളി -1/2 കപ്പ്
- തക്കാളി -1/4 കപ്പ്
- കാരറ്റ് ഗ്രേറ്റ് ചെയ്തത് -1/4 കപ്പ്
- കുകുമ്പർ -1/4 കപ്പ്
- മല്ലിയില -1/8 കപ്പ്
- മുളക് പൊടി -1/2 ടീസ്പൂൺ
- ചാറ്റ് മസാല -1/2 ടീസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- ബ്രെഡ് -6 പീസ്
- ചീസ് സ്പ്രെഡ് – ആവശ്യത്തിന്
- വെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് ചെറുതായി അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളി, തക്കാളി, കാരറ്റ്, കുകുമ്പർ, മല്ലിയില എന്നിവയിലേക്ക് ഉപ്പും മുളക് പൊടിയും ചാട്ട് മസാലയും ചേർത്തിളക്കുക. ഇനി ബ്രെഡിൽ ചീസ് സ്പ്രെഡ് ചെയ്തതിനു ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന വെജിറ്റബിൾ മിക്സ് ഫിൽ ചെയുക. ശേഷം ഇതിന് മുകളിൽ ബട്ടർ പുരട്ടി ടോസ്റ്റ് ചെയ്തു എടുക്കുക. സാൻഡ് വിച്ച് തയ്യാർ.
STORY HIGHLIGHT : Veg Sandwich