വെറും അഞ്ച് മിനിറ്റിനുള്ളിൽ മൂന്ന് ചേരുവകൾ കൊണ്ട് ആർക്കും തയ്യാറാക്കാൻ സാധിക്കുന്ന കിടിലൻ ഐറ്റം അതാണ് ഡാൽഗോണ കോഫി. എന്നാൽ കുട്ടികൾക്ക്ഉം മുതിർന്നവർക്കും വളരെ വേഗം തയ്യാറാക്കി നൽകിയാലോ ഈ കോഫി.
ചേരുവകൾ
- കോഫി പൗഡർ – 2 വലിയസ്പൂൺ
- പഞ്ചസാര – 2 വലിയസ്പൂൺ
- ചൂടുവെള്ളം – 2 വലിയസ്പൂൺ
- തണുത്ത പാൽ – ഒരു കപ്പ്
- ഐസ്ക്യൂബ്സ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബൗളിൽ കാപ്പിപ്പൊടിയും പഞ്ചസാരയും ചൂടു വെള്ളം ഒഴിച്ച് ഒരു ഫോർക്ക് കൊണ്ട് ഏകദേശം പത്ത് മിനിറ്റോളം അടിച്ചു നന്നായി പതപ്പിക്കണം. ഇതിനായി ബ്ലെൻഡർ ഉപയോഗിക്കാം. ഇതൊരു ഇളം ബ്രൗൺ നിറമാകും. ശേഷം സെർവ് ചെയ്യാനുള്ള കപ്പിൽ ആവശ്യമെങ്കിൽ മൂന്നോ നാലോ ഐസ്ക്യൂബ് ഇടുക. ഇനി കപ്പിന്റെ മുക്കാൽഭാഗം തണുത്ത പാൽ ഒഴിക്കുക. അതിനു മുകളിലേക്ക് പതപ്പിച്ചു വെച്ച കോഫി ചേർത്ത് പതിയെ മിക്സ് ചെയ്ത്കുടിക്കാം.
STORY HIGHLIGHT : dalgona coffee