ഇഡ്‌ലിക്കും ദോശക്കും ഒപ്പം ഒരേ ചട്ണി കൂട്ടി മടുത്തോ? അങ്ങനെയെങ്കിൽ തയ്യാറാക്കിയാലോ ഒരു കിടിലൻ തക്കാളി ചട്ണി. നിമിഷ നേരം കൊണ്ട് തയ്യാറാക്കിയെടുക്കാം.
ചേരുവകൾ
- തക്കാളി – 2 എണ്ണം
- സവാള – 1
- പച്ചമുളക് – 2 എണ്ണം
- വെളുത്തുള്ളി – 3 എണ്ണം
- ഇഞ്ചി – ചെറിയ കഷ്ണം
- മുളകുപൊടി – 1 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഉള്ളിയും തക്കാളിയും വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കി കൊടുക്കാം. അടുപ്പിൽ നിന്നും മാറ്റി ചൂടാറി വരുമ്പോൾ മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് കടുക് പൊട്ടിച്ച് അരച്ചെടുത്ത മിശ്രിതം ഇതിലേക്ക് ചേർത്തെടുക്കുക. തക്കാളി ചട്നി തയ്യാർ.
STORY HIGHLIGHT : Thakkali Chutney