നാലുമണി വിഭവങ്ങൾക്ക് മലയാളികൾക്കിടയിൽ പ്രിയം കൂടുതലാണ്. മുട്ട ബജ്ജി, മുളക് ബജ്ജി, പഴംപൊരി… ഇങ്ങനെ പോകുന്നു ആ വിഭവങ്ങൾ. എന്നാൽ ആ കൂട്ടത്തിലേക്ക് തയ്യാറാക്കി എടുത്താലോ ഒരു കോളിഫ്ളവർ ഫ്രെെ.
ചേരുവകൾ
- കോളിഫ്‌ളവര്‍ -ഇടത്തരം വലുപ്പത്തില്‍ അരിഞ്ഞത്
- മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍
- മുളകുപൊടി -2 ടീസ്പൂണ്‍
- കോൺഫ്ലവർ -2 ടീസ്പൂണ്‍
- വിനാഗിരി -1 ടീസ്പൂണ്‍
- എണ്ണ -ആവശ്യത്തിന്
- ഉപ്പ് -ആവശ്യത്തിന്
- മല്ലിയില -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കോളിഫ്‌ളവറില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ചൂടുവെള്ളത്തില്‍ രണ്ട് മിനിറ്റ് വേവിച്ചെടുക്കുക. ശേഷം നന്നയി വെള്ളം വാർന്നു പോകാൻ വയ്ക്കുക. ശേഷം ഒരു പാത്രത്തില്‍ മഞ്ഞള്‍പൊടി, മുളക്‌പൊടി,കോൺഫ്ലവർ, വിനാഗിരി, ആവശ്യത്തിന് വെള്ളവും ഉപ്പും ഇട്ട് കുഴമ്പ് രൂപത്തിലാക്കി കുഴച്ചെടുക്കുക. അതിലേക്ക് കഴുകി വേവിച്ച് വച്ചിരിക്കുന്ന കോളിഫ്‌ളവര്‍ ഇട്ട് നന്നായി കുഴച്ചെടുക്കുക.
ഒരു പാനില്‍ എണ്ണ ഒഴിച്ച് കുഴച്ചു വച്ചിരിക്കുന്ന കോളിഫ്‌ളവര്‍ ഇട്ട് വറുത്ത് കോരുക. ശേഷം ഇതിലേക്ക് മല്ലിയില വിതറി കഴിക്കാം.
STORY HIGHLIGHT: cauliflower fry