മിൽമ തിരുവനന്തപുരം മേഖലയിൽ ഇന്ന് മുതൽ തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല സമരം. ഐഎൻടിയുസിയും സിഐടിയും സംയുക്തമായാണ് പണിമുടക്കുന്നത്.രുവനന്തപുരം മേഖലാ യൂണിയനില്‍ ഡെപ്യൂട്ടേഷനില്‍ എംഡിയായിരുന്ന പി മുരളിക്ക് പുനര്‍നിയമനം നല്‍കുന്നതിനെതിരെയാണ് സമരം. മലബാര്‍ മേഖല യൂണിയന്‍ എംഡിയായിരിക്കെ തിരുവനന്തപുരം യൂണിയനില്‍ എംഡിയായിരുന്നു ഡോ. പി മുരളി. മുരളിയെ പുറത്താക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്നാണ് തൊഴിലാളി യൂണിയനുകള്‍ പറയുന്നത്. ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ യൂണിയന്‍ പ്രതിനിധികളുമായി ചൊവ്വാഴ്ച ചര്‍ച്ച നടന്നുവെങ്കിലും തീരുമാനമായില്ല. സമരം മാറ്റിവെക്കണമെന്ന് ലേബര്‍ കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും പുനര്‍നിയമനത്തില്‍ നിന്നും പിന്മാറിയാല്‍ മാത്രമെ സമരത്തില്‍ നിന്നും പിന്മാറൂവെന്നാണ് സംഘടനാ പ്രതിനിധികള്‍ അറിയിച്ചത്.രാവിലെ ആറു മണി മുതൽ അനിശ്ചിത കാലത്തേക്കാണ് പണിമുടക്ക്. ഇന്ന് ആറ് മണിക്ക് ശേഷം പാൽ വണ്ടികൾ പുറപ്പെട്ടിട്ടില്ല. ഇന്നലെയും ഇന്ന് പുലർച്ചെയുമായി വിതരണം ചെയ്ത പാൽ കടകളിൽ കിട്ടും.