മില്‍മ തിരുവനന്തപുരം മേഖലയില്‍ തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ഐഎന്‍ടിയുസിയും സിഐടിയും സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. തിരുവനന്തപുരം മേഖലാ യൂണിയനില്‍ എംഡിയായി സര്‍വീസില്‍ നിന്ന് വിരമിച്ച ഡോ. പി.മുരളിക്ക് സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സമരം. പി.മുരളിയെ പുറത്താക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്നാണ് തൊഴിലാളി യൂണിയനുകള്‍ പറയുന്നത്.
പ്രതിഷേധകാര്‍ പറയുന്നത് ഇങ്ങനെ…..
”എംഡി.ഡോ. മുരളിയെ സ്ഥാനത്ത് നിന്ന് മാറ്റുക. 35 വര്‍ഷം ഈ സ്ഥാപനത്തില്‍ എംഡി ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ മാസമാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. സഹകരണ നിയമപ്രകാരം 55 വയസ്സില്‍ റിട്ടേഡായ ഇദ്ദേഹത്തെ നിയമവ്യവസ്ഥകള്‍ എല്ലാം കാറ്റില്‍ പറത്തി കൊണ്ടാണ് വീണ്ടും നിയമിച്ചിരിക്കുന്ന്. 2 വര്‍ഷത്തേക്കാണ് നിയമനം. ഇവിടെ നടക്കുന്ന അഴിമതികള്‍ ഒന്നും പുറത്തുവരാതിരിക്കാനുളള ശ്രമമാണ് മാനേജ്‌മെന്റ് നടത്തി കൊണ്ടിരിക്കുന്നത്. പുതിയ ഒരു എംഡി വന്നാല്‍ ഇവിടെ നടക്കുന്ന അഴിമതികള്‍ എല്ലാം പുറത്തുകൊണ്ടുവരുമെന്ന ഭയമാണ്. അതുകൊണ്ടാണ് വീണ്ടും എംഡിയായി അദ്ദേഹത്തെ നിയമിച്ചത്. ഇത് ഇന്ന് നടത്തുന്ന ഒരു സൂചന പണിമുടക്കാണ്. റിട്ടേഡായ ഒരു ജീവനക്കാരനെ പുനര്‍നിയമിക്കുന്ന മാനേജ്‌മെന്റിന്റെ പിടിവാശിയാണ് ഈ പണിമുടക്കിലേക്ക് നയിച്ചത്. എംഡിയെ മാറ്റിയില്ലെങ്കില്‍ ഇതൊരു സംസ്ഥാന വ്യാപക പണിമുടക്കിലേക്ക് മാറും. ഐഎന്‍ടിയുസിയും സിഐടിയും പണിമുടക്കുമെന്ന് കത്ത് അയച്ചിട്ട് പോലും വിളിക്കാത്ത മാനേജ്‌മെന്റാണ് ഇന്ന് ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്. അഴിമതികാരനായ നിലവില്‍ വിജിലന്‍സ് കേസില്‍ കക്ഷി ചേര്‍ത്തിട്ടുളള വ്യക്തിയെ എംഡിയാക്കി പുനര്‍നിയമനം നടത്തുന്നതിനെതിരെയാണ് ഞങ്ങള്‍ പണിമുടക്കുന്നത്. ഞങ്ങളുടെ സമരം വളരെ ന്യായമാണ്. പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് ജോലിക്കായി മുട്ടിലിരയുന്ന കാലത്താണ് 35 വര്‍ഷം ജോലി ചെയ്ത് വിരമിച്ച വ്യക്തിയെ 2 വര്‍ഷത്തേക്ക് പുനര്‍നിയമിക്കുന്നത്. അഴിമതികള്‍ക്ക് കുടപിടിക്കുവാനാണ് അദ്ദേഹത്തെ വീണ്ടും നിയമിക്കുന്നത് ”.
രാവിലെ ആറു മണി മുതല്‍ അനിശ്ചിത കാലത്തേക്കാണ് പണിമുടക്ക്. ഇന്ന് ആറ് മണിക്ക് ശേഷം പാല്‍ വണ്ടികള്‍ പുറപ്പെട്ടിട്ടില്ല. ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി വിതരണം ചെയ്ത പാല്‍ കടകളില്‍ കിട്ടും. ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ യൂണിയന്‍ പ്രതിനിധികളുമായി ചൊവ്വാഴ്ച ചര്‍ച്ച നടന്നുവെങ്കിലും തീരുമാനമായില്ല. സമരം മാറ്റിവംെക്കണമെന്ന് ലേബര്‍ കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും പുനര്‍നിയമനത്തില്‍ നിന്നും പിന്മാറിയാല്‍ മാത്രമേ സമരത്തില്‍ നിന്നും പിന്മാറൂ എന്നാണ് സംഘടന പ്രതിനിധികള്‍ അറിയിച്ചത്.