Food

ഇന്ന് ഒരു കിടിലൻ മലബാർ സ്നാക്ക് ഉണ്ടാക്കിയാലോ? രുചികരമായി തയ്യാറാക്കാവുന്ന കായ്പോള റെസിപ്പി നോക്കാം

മലബാർ വിഭവങ്ങൾ ഇഷ്ടമാണോ? ഇന്ന് ഒരു കിടിലൻ മലബാർ സ്നാക്ക് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന കായ്പോള റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • നെയ്യ് – 3 ടേബിൾസ്പൂൺ
  • അണ്ടിപരിപ്പ് – 2- ടേബിൾസ്പൂൺ
  • ഉണക്കമുന്തിരി -2 -ടേബിൾസ്പൂൺ
  • നേന്ത്രപ്പഴം – 2 എണ്ണം
  • മുട്ട – 4 എണ്ണം
  • പഞ്ചസാര – 1/4 കപ്പ്
  • ഉപ്പ് – ഒരു നുള്ള്
  • ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ പഴം ചെറിയ കഷണങ്ങളായി നുറുക്കി മാറ്റി വയ്ക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി അതിലേക്ക് അണ്ടിപ്പരിപ്പ് ഇട്ട് മൂപ്പിക്കുക അണ്ടിപ്പരിപ്പ് മൂത്തുവരുമ്പോൾ അതിലേക്ക് കിസ്മിസ് ചേർത്ത് പാകമാകുമ്പോൾ കോരി മാറ്റിവയ്ക്കുക. ഇനി അതേ പാനിൽ കുറച്ച് കൂടെ നെയ് ചേർത്ത് നുറുക്കി വച്ചിരിക്കുന്ന പഴം ചേർത്ത് നന്നായി ഇളക്കുക. പഴം പാകമാകുമ്പോൾ ഇത് മാറ്റി വെക്കുക.

ഒരു മിക്സിയുടെ ജാറിൽ എടുത്തു വച്ചിരിക്കുന്ന മുട്ട പഞ്ചസാര ഏലക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. അടി കട്ടിയുള്ള ഒരു പാനിൽ ഒരു ടീസപൂൺ നെയ്യ് ചൂടാക്കി അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന പഴം- മുട്ട മിശ്രിതം ഒഴിക്കുക. മാറ്റി വച്ച അണ്ടിപ്പരിപ്പ് കിസ്മിസ് എന്നിവ കൊണ്ട് അലങ്കരിക്കുക.

ഇത് മീഡിയം ഫ്‌ളയിമിൽ ഒരു മിനുട്ട് വെച്ച ശേഷം മറ്റൊരു പാൻ അടിയിൽ വെച്ച ശേഷം പാൻ അതിനു മുകളിലായി വെക്കുക. അടി പെട്ടെന്ന് കരിഞ്ഞു പോകാതെ കിട്ടാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ഇത് ചെറുതീയിൽ 10-15 മിനുട്ട് വേവിക്കുക. വേവാൻ എടുക്കുന്ന സമയം നമ്മൾ എടുക്കുന്ന പാത്രത്തിന് അനുസരിച്ച് മാറ്റം വരുന്നതാണ്.ഒരു ടൂത്ത് പിക് കൊണ്ട് കുത്തി നോക്കി വെന്തു എന്ന് ഉറപ്പു വരുത്തുക. രുചികരമായ മലബാർ സ്പെഷ്യൽ കായപോള തയ്യാർ.