Districts

‘മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ പ്രായോഗികമല്ല, സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കണം’; ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍

മുനമ്പത്തെ ജനങ്ങളെ കുടിയിറക്കാന്‍ ശ്രമിക്കരുതെന്ന് മുമ്പം കമ്മീഷന്‍ ജസ്റ്റിസ് .സി.എന്‍. രാമചന്ദ്രന്‍ നായര്‍. സംസ്ഥാന വഖഫ് ബോര്‍ഡുമായി സമവായ ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്ന് കമ്മീഷന്‍ ശിപാര്‍ശ ചെയ്യും. കോടതി വിധി എതിരായാല്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിയമതടസമില്ലെന്ന് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി.

ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ വാക്കുകള്‍

”മുനമ്പത്ത് എത്ര പേര്‍ താമസിക്കുന്നുണ്ടെന്ന കൃത്യമായ കണക്കെടുത്തിട്ടില്ല. 404 ഏക്കറില്‍ 231 ഏക്കര്‍ കടല്‍ എടുത്ത് പോയെന്നാണ് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫറൂഖ് കോളേജും മാനേജ്‌മെന്റും, പറയുന്നത് പകുതിയും കടലെടുത്ത് കൊണ്ട് പോയെന്നാണ്. കടല്‍ ഭിത്തി വരും മുന്നേ കടല്‍ക്ഷോഭമുണ്ടായി പകുതി കൂടുതലും കടലിനടിയില്‍ പോയി. സര്‍ക്കാരും വഖഫ് ബോര്‍ഡും ഫാറൂഖ് കോളജും ധാരണയിലെത്തിയാല്‍ ഒരു കോടതിയും അതില്‍ ഇടപെടില്ല. മുമ്പത്തെ ജനങ്ങളെ കേരളത്തിന്റെ വേറെ സ്ഥലത്തേക്ക് പറിച്ചുനടുന്നത് അപ്രായോഗികമല്ല. മുഴുവന്‍ വസ്തു ഫാറൂഖ് കോളജ് വിറ്റതാണ്,വഖഫ് ബോര്‍ഡിന് നിയപരമായ നഷ്ടപരിഹാരം നല്‍കണം. മുമ്പം റിപ്പോര്‍ട്ട് ഈ മാസം അവസാനത്തോടെ സമര്‍പ്പിക്കും”.

മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ പ്രായോഗികമല്ല സംസ്ഥാന സര്‍ക്കാര്‍ മറ്റ് വഴികള്‍ തേടണം. വഖഫ് ബോര്‍ഡും ഫറൂഖ് കോളജ് മാനേജ്‌മെന്റും തമ്മില്‍ സര്‍ക്കാര്‍ സമവായ ശ്രമങ്ങള്‍ നടത്തണം. ഭൂമി വഖഫെന്ന് കണ്ടെത്തിയാല്‍ അടിയന്തര ഇടപെടല്‍ വേണം. ഭൂമി നിയമപരമായി ഏറ്റെടുത്താല്‍ ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കണം. മുനമ്പത്തുകാരടെ ഭൂമിക്ക് എല്ലാ അവകാശങ്ങളും അടിയന്തരമായി പുനഃസ്ഥാപിക്കണം എന്നിവയാണ് കമ്മീഷന്റെ പ്രധാന ശിപാര്‍ശകള്‍.

മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ പ്രശ്‌നത്തില്‍ വസ്തുതാന്വേഷണം നടത്താനാണ് ഹൈകോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മീഷനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത്. കമ്മീഷന്‍ മുമ്പം ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താല്‍പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശിപാര്‍ശ ചെയ്യുകയും വേണം.

പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തെ അന്നത്തെ വടക്കേക്കര വില്ലേജിലെ പഴയ സര്‍വേ നമ്പര്‍ 18/1ല്‍ ഉള്‍പ്പെട്ട മുമ്പത്തെ വസ്തുവിന്റെ നിലവിലെ കിടപ്പ്,സ്വഭാവം,വ്യാപ്തി എന്നിവ തിരിച്ചറിയുക എന്നതും കമ്മീഷന്റെ പരിഗണന വിഷയമായി നിശ്ചയിച്ചിട്ടുണ്ട്. വിജ്ഞാപനം പ്രസൂദ്ധീകരിച്ച തീയതി മുതല്‍ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം.