നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ആക്രമിച്ചത് ബിജെപി പ്രവർത്തരെന്ന് ആരോപണം. കണ്ണൂര്‍ തൃച്ചംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സന്തോഷിന്റെ മകനേയും കൂട്ടുകാരേയും നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി.
മകനും സുഹൃത്തുക്കൾക്കും നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച സന്തോഷ് കീഴാറ്റൂർ തന്റെ മകനാണെന്ന് അറിഞ്ഞുകൊണ്ടാണ് യദുവിന് നേരെ ബിജെപി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
സന്തോഷിന്റെ മകനും കൂട്ടുകാരും സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് പോയപ്പോഴായിരുന്നു ആക്രമണം. പൊതുസ്ഥലത്തുവച്ചാണ് തങ്ങളെ മര്‍ദിച്ചതെന്ന് ഇവര്‍ പറയുന്നു. എന്താണ് മർദിക്കാനുള്ള കാരണം എന്ന് തനിക്ക് ഇപ്പോഴുമറിയില്ല എന്നും സന്തോഷ് പറഞ്ഞു. മനഃസാക്ഷിയില്ലാത്ത അടിയാണ് കുട്ടികളെ അടിച്ചത്. ഹെൽമെറ്റുകൊണ്ടാണ് മർദിച്ചത്. അമ്പത്തഞ്ചോളം പ്രായംവരുന്ന സംഘം വന്ന് കുഞ്ഞുങ്ങളെ മര്‍ദിക്കുകയായിരുന്നു. ആ ചോദ്യമാണ് ചോദിക്കാനുള്ളത്. പ്രദേശത്ത് മുമ്പും സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്റെ പേര് പറഞ്ഞാണ് മര്‍ദിച്ചത്. ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ ഒരു താവളമാണ്. താൻ നിരവധി തവണ അവിടെ നാടകവും ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുള്ളതാണ്. സന്തോഷിന്റെ മകനല്ലേ, ആളാവണ്ട എന്നുപറഞ്ഞാണ് അടിക്കുന്നത് എന്നും സന്തോഷ് കൂട്ടിച്ചേർത്തു.