Food

കാസർകോട്ടെ തിരക്കുള്ള ഒരു തട്ടുകടയിൽ പോയാലോ? റാപ്പിച്ചയുടെ ചറുമുറു കഴിക്കാം… | Rappicha’s Charumuru and Soup

കാസർഗോഡ് എത്തിയാൽ ഈ തിരക്കുള്ള തട്ടുകടയിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടതാണ്. സ്ട്രീറ്റ് ഫുഡ് ഇഷ്ട്ടപെടുന്നവർക്ക് പറ്റിയ ഒരു സ്പോട്ട് ആണിത്. ചെർപ്പുള എന്ന സ്ഥലത്തുള്ള റാപ്പിച്ചയുടെ ചറുമുറു കഴിക്കാം.

തീർച്ചയായും പരീക്ഷിച്ചു നോക്കേണ്ട ഒരു പ്രാദേശിക സ്ട്രീറ്റ് ഫുഡ് ആണിത്. തിരക്ക് ആയതുകൊണ്ട് തന്നെ ടോക്കൺ ബേസിലാണ് ഫുഡ് കൊടുക്കുന്നത്. ആദ്യം മുട്ട പുഴുങ്ങിയത് എടുത്ത് അത് ഉടച്ച് അതിൽ സവാള അരിഞ്ഞത്, തക്കാളി അരിഞ്ഞത്, മല്ലിച്ചെപ്പ്, ഇതെല്ലാം ചേർത്ത് അല്പം ഉപ്പും മുളകുപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് പൊരി ചേർക്കും. എങ്ങനെയാണോ ഓർഡർ അത് അനുസരിച്ച് ചേർക്കും. ശേഷം അല്പം സൺഫ്ലവർ ഓയിൽ കൂടെ ചേർത്ത് പ്ലേറ്റിൽ വിളമ്പി തരും. ഇതിന്റെ കൂടെ സൂപ്പ് വേണമെങ്കിൽ അല്പം മുട്ടൻ സൂപ്പ് കൂടെ അതിനു മുളകിൽ ഒഴിച്ച് തരും. കൂടെ ബുൾസൈ വേണമെങ്കിൽ അതും ഓർഡർ ചെയ്യാം.

ആ ബുൾസൈ ഒന്ന് പൊട്ടിച്ച് ഒരു സ്പൂൺ ചറുമുറു അങ് കഴിക്കണം. കിടിലൻ സ്വാദാണ്! അടിപൊളിയാണ്. മുട്ടയുടെയും ആ സൂപ്പിന്റെയും എല്ലാം സ്വാദും ആ ചറുമുറുവിന്റെ മസാലയുടെ സ്വാദുമെല്ലാം കൂട്ടി കഴിക്കാൻ ഒരു പ്രത്യേക സ്വാദ് തന്നെയാണ്. ഇത് ചൂടോടെ തന്നെ കഴിക്കണം. ഇതൊന്നും കൂടാതെ അവിൽമിൽക്കും ഉണ്ട് ഇവിടെ. സാധാ അവിൽമിൽക്ക് ആണ്. ഐസ് ക്രീം ഒന്നും ചേർത്തിട്ടുള്ള അവിൽ മിൽക്ക് എല്ലാം. നല്ല ക്രീമി അവിൽ മിൽക്ക്. ഒരു റിഫ്രഷിങ് ഫീൽ ആണ്. ടൈമിംഗ് രാവിലെ 10 മണി മുതൽ രാത്രി 2.30 വരെയാണ്.

സംഭവം എന്തായാലും അടിപൊളിയാണ്. നിങ്ങൾ കാസർഗോഡ് വരുകയാണെങ്കിൽ ഒന്ന് ട്രൈ ചെയ്തോളു.. മസ്റ്റ് ട്രൈ ആണ്.

വിലാസം: റപ്പിച്ചയുടെ ചാറുമുറു ആൻഡ് സൂപ്പ്, കുണ്ടടുക്കം, ചെർക്കള, ചെങ്കള, കേരളം 671542

ഫോൺ നമ്പർ: 08007737777