Food

ഒരു കിടിലൻ വെജിറ്റബിൾ സൂപ്പ് ഉണ്ടാക്കിയോലോ?

ഒരു വെജിറ്റബിള്‍ സൂപ്പ് ഉണ്ടാക്കിയോലോ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ട്മാകുന്ന ഒരു റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • കാരറ്റ്- 1 എണ്ണം
  • ബീൻസ്- 3 എണ്ണം
  • കൂൺ- 2 ടേബിൾ സ്പൂൺ
  • കാബേജ്- 1/2 കപ്പ്
  • സവാള – 1 എണ്ണം
  • വെളുത്തുള്ളി- 3 അല്ലി
  • ഒലിവ് ഓയിൽ- 1 സ്പൂൺ

തയാറാക്കുന്ന വിധം

ആദ്യമായി ഒരു പാനെടുത്ത് അതിലേക്ക് അൽപ്പം ഒലിവ് ഓയിൽ ഒഴിക്കുക. ശേഷം ഇത് ചൂടായി വരുമ്പോൾ സവാള, വെളുത്തുള്ളി എന്നിവ അരിഞ്ഞത് ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇവ ചെറുതായി വറുത്തെടുത്ത ശേഷം അതിലേക്ക് കൂൺ കൂടി ചേർത്ത ശേഷം വഴറ്റിയെടുക്കണം. ഇനി ബാക്കി പച്ചക്കറികൾ എല്ലാം ചേർക്കാം. ശേഷം വഴറ്റിയെടുക്കാം. അടുത്തതായി വെള്ളവും ഉപ്പുംകുരുമുളക് എന്നിവ ചേർത്ത് തിളപ്പിച്ച് എടുക്കണം. ഇതോടെ കിടിലൻ വെജിറ്റബിൾ സൂപ്പ് റെഡി.