ദേശീയപാത 66-ലെ നിർമാണ പ്രശ്നങ്ങളെ സുവർണാവസരമാക്കാൻ യുഡിഎഫ് ശ്രമം നടത്തുന്നു എന്ന ആരോപണവുമായി മന്ത്രി മുഹമ്മദ് റിയാസ്. യുഡിഎഫിന്റെ ഈ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി. കൂടാതെ നിർമ്മാണത്തിനിടെ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച് നിലപാട് വ്യക്തമാക്കിയതാണെന്നും പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
NH 66 നിർമ്മാണത്തിനിടയിൽ ചിലയിടങ്ങളിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയതാണ്. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും. സ്വന്തം ഭരണകാലത്തെ കഴിവുകേട് മൂലം ഇല്ലാതായ മലയാളികളുടെ സ്വപ്ന പദ്ധതിയായ ദേശീയപാത വികസനം തുടക്കത്തിലേ മുടക്കാമെന്നും തടയാമെന്നും കരുതിയ UDF,പൂർത്തീകരണ ഘട്ടത്തിൽ സാഹചര്യത്തെ സുവർണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ,അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
STORY HIGHLIGHT: Muhammad Riyas