Health

ഈന്തപ്പഴത്തില്‍ മാത്രമല്ല, കുരുവിലുമുണ്ട് ഏറെ ഗുണങ്ങള്‍

ഈന്തപ്പഴത്തിന്റെ കുരുവില്‍ കാര്‍ബോഹൈഡ്രേറ്റ്, ഡയറ്ററി ഫൈബര്‍, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയിരിക്കുന്നു. മാത്രമല്ല, ഒലിവ് ഓയിലിലേതു പോലുള്ള ആന്റിഓക്‌സിഡന്റുകളും ഇതില്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഡിഎന്‍എ കേടുപാടുകള്‍ തടയാനും വിവിധ വൈറല്‍ അണുബാധകളെ ചെറുക്കാനും ഈ കുരുവിന് കഴിവുണ്ടെന്ന് വിദ്ഗദര്‍ പറയുന്നു.

ഈന്തപ്പഴ കുരുവിന്റെ ഗുണങ്ങള്‍ നോക്കാം….

ഒന്ന്

ഈന്തപ്പഴ കുരുവിന്റെ പൊടിയിലെ ഫൈബര്‍ ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നു, അത് ആസക്തിയിലേക്കും അമിതഭക്ഷണത്തിലേക്കും നയിച്ചേക്കാവുന്ന സ്‌പൈക്കുകളും ക്രാഷുകളും തടയുന്നു.

രണ്ട്

ഈന്തപ്പഴം ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും. ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ കാന്‍സറിനെ വരെ ചെറുക്കുന്നു. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും.

മൂന്ന്

ഈന്തപ്പഴത്തിന്റെ കുരുവില്‍ പ്രോആന്തോസയാനിഡിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വൃക്ക, കരള്‍ മുതലായവയിലെ വിഷാശം പുറന്തള്ളാനും സഹായിക്കും.

നാല്

ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനിക് സള്‍ഫറിന്റെ അളവ് സീസണ്‍ അലര്‍ജികള്‍ തടയാന്‍ സഹായിക്കും. പ്രോട്ടീന്‍,ഡയറ്റി ഫൈബര്‍ എന്നിവയുടെ സമ്പന്നമായ ഉറവിടവും വിറ്റാമിന്‍ എ1,സി, എന്നിവയ്ക്കൊപ്പം വിറ്റാമിന്‍ ബി1,ബി2,ബി3,ബി5 എന്നിവയാല്‍ സമ്പന്നവുമാണ് ഈന്തപ്പഴം.

അഞ്ച്

ശരീരത്തില്‍ മെലാനിന്‍ അടിഞ്ഞുകൂടുന്നതിനെ തടയുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും ഇത് സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചെടുത്തുകയും ചുളിവുകള്‍ വരുന്നത് തടയുകയും ചെയ്യും.

Latest News