കുപ്രസിദ്ധനായിരുന്ന സീരിയൽ കില്ലർ ഡോക്ടർ ഡെത്ത് (മരണത്തിന്റെ ഡോക്ടർ) എന്ന 67കാരനായ ദേവേന്ദർ ശർമ പോലീസ് പിടിയിൽ. രണ്ടു വർഷം മുൻപ് പരോളിലിറങ്ങി മുങ്ങിയ ശർമ രാജസ്ഥാനിലെ ആശ്രമത്തിൽ പുരോഹിതനെന്ന വ്യാജേന ഒളിവിൽ കഴിയുമ്പോഴാണ് ദൽഹി പോലീസ് പിടികൂടുന്നത്.
1998 നും 2004 നും ഇടയിൽ അനധികൃത വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ് നടത്തി കുപ്രസിദ്ധനായ ഇയാൾ ആയുർവേദ ഡോക്ടറായിരുന്നു. ആയുർവേദിക് മെഡിസിൻ ആൻഡ് സർജറിയിയിൽ ബാച്ചിലർ ഡിഗ്രിയുള്ള ശർമ്മ 11 വർഷം രാജസ്ഥാനിൽ ക്ലിനിക് നടത്തി. പിന്നീട് അനധികൃത കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി ലക്ഷങ്ങൾ രോഗികളിൽനിന്ന് ഈടാക്കിയിരുന്ന കിഡ്നി റാക്കറ്റിനെ 2004 ലാണ് പൊലീസ് പിടികൂടിയത്.
ഈ കാലയളവിൽ തന്നെ ശർമ ടാക്സി ഡ്രൈവർമാരെ കൊലപ്പെടുത്തുന്നതും. ശരീരം മുതലകൾക്ക് ഭക്ഷിക്കാനായി നൽകുന്നതും. ഡ്രൈവർമാരെ ട്രിപ്പിന് വിളിക്കുകയും വഴിമധ്യേ കൊന്ന് വാഹനങ്ങൾ വിൽക്കുകയുമായിരുന്നു ചെയ്തിരുന്നത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നിങ്ങനെ 27 കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഇതിൽ ഒരു കൊലപാതക കേസിൽ വധശിക്ഷയും ലഭിച്ചിട്ടുണ്ട്.
STORY HIGHLIGHT: serial killer known as doctor death