മൂന്നാർ .
തെക്കിന്റെ കാശ്മീർ.സഞ്ചാരിയുടെ പറുദീസ. ഇന്ത്യയിൽ തന്നെ ടോപ് 10 ഹിൽ സ്റ്റേഷൻ എടുത്താൽ അതിൽ മൂന്നാറും ഉണ്ടാകും.
റൂട്ട് :തൊടുപുഴ -അടിമാലി -മൂന്നാർ
കാന്തല്ലൂർ, മറയൂർ .
ദേവികുളം താലൂക്കിൽ അടുത്ത അടുത്ത കിടുക്കുന്ന മനോഹരമായ കർഷക ഗ്രാമങ്ങൾ കാന്തല്ലൂർപഞ്ചായത്തിലെ തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന ഒരു ഗ്രാമമാണ് കാന്തല്ലൂർ.. കീഴന്തൂർ, മറയൂർ, കൊട്ടകമ്പൂർ, വട്ടവട, കണ്ണൻ ദേവൻ മലകൾ എന്നിവകളാണ് ഈ ഗ്രാമത്തിന്റെ അതിർത്തി പ്രദേശങ്ങൾ… ചുറ്റും പച്ചപുതച്ച മലനിരകളാൽ കാന്തല്ലൂർ എന്ന കൊച്ചു ഗ്രാമം കൂടുതൽ സുന്ദരി ആകുന്നു. മലനിരകളാൽ കൊണ്ടും തെയിലതോട്ടങ്ങൾ കൊണ്ടും പ്രകൃതിയുടെ പച്ചപ്പണിഞ്ഞ കർഷക ഗ്രാമങ്ങൾ. മറയൂർ ശർക്കര ചന്ദന കാടുകളൂം മറയൂർ ശർക്കരയും വളരെ ഫേമസ്.
റൂട്ട് :തൊടുപുഴ :അടിമാലി-മൂന്നാർ -മറയൂർ -കാന്തല്ലൂർ
ഈ പോകുന്ന റൂട്ടിലാണ് 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി രാജമലയും,വരയാടുകളെ സംരക്ഷിച്ചു നിർത്തുന്ന ഇരവികുളം നാഷണൽ പാർക്കും.
മാട്ടുപെട്ടി, വട്ടവട .
മുന്നാറിൽ വരുന്ന സഞ്ചാരികളുടെ ഇഷ്ട്ട ലൊക്കേഷൻസ്. മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്,കുണ്ടള ഡാം, ടോപ് സ്റ്റേഷൻ, വട്ടവട എല്ലാം മുന്നാറിൽ നിന്ന് വട്ടവടയ്ക്കുള്ള ഒരേ റൂട്ടിൽ കാണാവുന്ന ടെസ്റ്റിനേഷൻസ് ആണ്.
റൂട്ട് :തൊടുപുഴ -അടിമാലി -മൂന്നാർ -മാട്ടുപ്പെട്ടി -ടോപ്സ്റ്റേഷൻ -വട്ടവട
ദേവികുളം,ആനയിറങ്കൽ ഡാം, സൂര്യനെല്ലി.
മുന്നാറിൽ നിന്നുള്ള ദേവികുളം റൂട്ടിൽ കാണാൻ കഴിയുന്ന ടെസ്റ്റിനേഷൻസ്. സഞ്ചാരികളുടെ തന്നെ വളരെയേറെ തിരക്കുള്ള സ്ഥലങ്ങൾ .
റൂട്ട് :തൊടുപുഴ -അടിമാലി -മൂന്നാർ -ദേവികുളം -സൂര്യനെല്ലി -കുളുക്കുമലൈ
കൂടാതെ മുന്നാറിൽ തന്നെ ഒട്ടേറെ സ്ഥലങ്ങൾ വേറെയുമുണ്ട്. ആറ്റുകാൽ വെള്ളച്ചാട്ടം, മാങ്കുളം, മീശപുലിമല, അങ്ങനെ എത്രെയെത്ര സ്ഥലങ്ങൾ.
തൊടുപുഴ .
ഇടുക്കിയുടെ നെറ്റിപ്പട്ടം. അധിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന പട്ടണം. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷൻ.
തൊമ്മൻകുത്ത്, ആനയാടികുത്ത് .
തൊടുപുഴയിൽ നിന്ന് തന്നെ ഏറ്റവും അടുത്തും ഒരേ റൂട്ടിലുമുള്ള മനോഹരമായ വെള്ളച്ചാട്ടങ്ങൾ.
റൂട്ട് :തൊടുപുഴ -വണ്ണപ്പുറം -തൊമ്മൻകുത് -ആനയാടികുത്
കാറ്റാടിക്കടവ് , മീനുളിയൻപാറ .
തൊടുപുഴ -വണ്ണപ്പുറം -ചേലച്ചുവട് റൂട്ടിലെ സഞ്ചാരികളെ അധികം കാണാൻ കഴിയാതെ ടുറിസ്റ് ടെസ്റ്റിനേഷൻസ്.
കുടയത്തൂർ .
എന്റെ ഗ്രാമം. മലങ്കര ജലാശയത്തിന്റെ കരയിലെ അതിമനോഹരമായ ഗ്രാമം. സിനിമാക്കാരുടെ ഇഷ്ട്ട ലൊക്കേഷൻ.
റൂട്ട് :തൊടുപുഴ -മുട്ടം -കുടയത്തൂർ
പൂഞ്ചിറ .
കുടയത്തൂർ മലയുടെ റാണി. പച്ചപ്പ് നിറഞ്ഞ സഞ്ചാരികളുടെ തിരക്കില്ലാത്ത മനോഹരമായ ഹിൽ ടോപ്.
റൂട്ട് :തൊടുപുഴ -മുട്ടം -കാഞ്ഞാർ -ചക്കിക്കാവ് -പൂഞ്ചിറ
വൈശാലി വ്യൂ പോയിന്റ് .
ഇടുക്കി ജില്ലയുടെ ആസ്ഥാനമായ കുയിലുമല (പൈനാവ് )നോട് ചേർന്ന് കിടക്കുന്ന മനോഹരമായ സ്ഥലം. കാട്ടാനകളുടെ വിഹാര കേന്ദ്രം.
ഇടുക്കി ആർച്ച് ഡാം .
കേരളത്തിന്റെ വിളക്കായ ഇടുക്കി ജലവൈധ്യുതി പദ്ധതി. ഏഷ്യയിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ആർച്ച് ഡാമും,ചെറുതോണി ഡാമും, കുളമാവ് ഡാമും ചേർന്നതാണ് ഇടുക്കി
പദ്ധതി. മൂലമറ്റമാണ് പദ്ധതിയുടെ പവർസ്റ്റേഷൻ.
അഞ്ചുരളി .
ഇടുക്കി പദ്ധതിയുടെ തന്നെ ഭാഗമായ 5 km നീളമുള്ള ഭുഗർഹ തുരങ്കം. പല സിനിമകളിലും നമുക്ക് ഈ തുരങ്കം കാണാൻ കഴിയും.
അഞ്ചുരളിയുടെ തൊട്ടടുത്ത് കിടുക്കുന്നത് ടൂറിസ്റ്റ് ടെസ്റ്റിനേഷൻസ് ആണ് കല്യാണത്തണ്ടും അയ്യപ്പൻകോവിൽ തൂക്കുപാലവും
റൂട്ട് :തൊടുപുഴ -കട്ടപ്പന -അഞ്ചുരളി
കാൽവരിമൗണ്ട് വ്യൂ പോയിന്റ്, ഇടുക്കി ഹിൽ വ്യൂ പാർക്ക് .
ഇടുക്കി കട്ടപ്പന റൂട്ടിൽ ഇടുക്കി ഡാമിന്റെ മനോഹരമായ ദൂര കാഴ്ച കിട്ടുന്ന 2 ടൂറിസ്റ്റ് ടെസ്റ്റിനേഷൻസ്.
റൂട്ട് :തൊടുപുഴ -കുളമാവ് -കാൽവരിമൗണ്ട്
രാമക്കല്മേട് .
Wind mills കാണാൻ കഴിയുന്ന ഡെസ്റ്റിനേഷൻസ്. തമിഴ്നാടിന്റെ കൃഷിയിടെങ്ങളുടെ അതിമനോഹരമായ ദൂര കാഴ്ച ഇവിടെ നിന്ന് ലഭിക്കും.
റൂട്ട് :തൊടുപുഴ -കട്ടപ്പന -രാമക്കല്മേട്
തേക്കടി .
സഞ്ചാരികളുടെ ഇഷ്ട്ട ലൊക്കേഷൻ. ബോട്ടിങ്ങാണ് ഇവിടെത്തെ പ്രത്യകത. പിന്നെ കാട് കണ്ട് സൈക്കിൾ സഫാരിയുംആകാം. പെരിയാർ ടൈഗർ റിസേർവിന്റെ ഭാഗമാണ് തേക്കടി
റൂട്ട് :തൊടുപുഴ -ഈരാറ്റുപേട്ട -കാഞ്ഞിരപ്പള്ളി -മുണ്ടക്കയം -കുട്ടിക്കാനം -കുമിളി -തേക്കടി
പരുന്തുംപാറ,പാഞ്ചാലിമേട്, സത്രം, ഉറുമ്പിക്കര .
കുട്ടിക്കാനം, വണ്ടിപ്പെരിയാർ, കുമിളി റൂട്ടിൽ അടുത്ത അടുത്തായി കിടുക്കുന്ന മനോഹരമായ ടെസ്റ്റിനേഷൻസ്.
കുട്ടിക്കാനം .
സഞ്ചാരികൾ അധികം കാണാൻ കഴിയാത്ത അതിമനോഹരമായ ചെറിയ ഹിൽസ്റ്റേഷൻ. തേയില തോട്ടങ്ങൾ കൊണ്ടും മലനിരകൾ കൊണ്ടും മനോഹരമായ സ്ഥലം. കാർബൺ മലയാള സിനിമയിലൂടെ ഫേമസ് ആയ അമ്മച്ചിക്കൊട്ടാരം കുട്ടിക്കാനത് നിന്ന് വെറും 1 km മാത്രം. തൊട്ടടുത്ത് തന്നെ തേയിലത്തോട്ടങ്ങൾ കൊണ്ട് മനോഹരമായ ഏലപ്പാറ ഗ്രാമവും.
റൂട്ട് :തൊടുപുഴ -ഈരാറ്റുപേട്ട -കാഞ്ഞിരപ്പള്ളി -മുണ്ടക്കയം -കുട്ടിക്കാനം -ഏലപ്പാറ -വാഗമൺ
വാഗമൺ .
ഇടുക്കി -കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മനോഹരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ. സഞ്ചാരികളുടെ ഇഷ്ട്ട ലൊക്കേഷൻ. മൊട്ടക്കുന്നുകളും പൈൻ മരങ്ങളും വെള്ളച്ചാട്ടങ്ങളുംകൊണ്ട് വളരെ ഫേമസ്. മുണ്ടക്കയം -കുട്ടിക്കാനം -ഏലപ്പാറ -വാഗമൺ റൂട്ട് തേയിലത്തോട്ടങ്ങളും മഞ്ഞും കണ്ട് ഡ്രൈവ് ചെയ്ത പോകാൻ ബെസ്റ് റൂട്ട് ആണ്.