തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണമാണ് കൊടൈക്കനാൽ. പശ്ചിമ ഘട്ടത്തിൽ നിന്ന് വേർപെട്ട് പളനി മലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു മലയോര വിനോദസഞ്ചാര കേന്ദ്രമാണ്. ടൂറിസമാണ് ഈ പ്രദേശത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനു ഗ്രഹീതമാണ് ഈ പ്രദേശം. നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവം സ്ഥലങ്ങളിൽ ഒന്നാണ് കൊടൈ.
എപ്പോഴും കോടമഞ്ഞിനാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ കോടൈ കാണൽ എന്ന തമിഴ് വാക്കുകൾ ചേർന്നാണ് കൊടൈക്കനാൽ ഉണ്ടായത് എന്ന് ചിലർ പറയുന്നു. എന്നാൽ കാടിന്റെ സമ്മാനം എന്നർത്ഥമുള്ള തമിഴ് പദങ്ങളിൽ നിന്നാണ് ഇത് രൂപപ്പെട്ടത് എന്നും പറയപ്പെടുന്നുണ്ട്.
കൊടൈക്കനാൽ തടാകം, മോയർ പോയന്റ്, പൈൻ ഫോറസ്ററ്, ഗുണ കേവ് , പില്ലർ റോക്ക്, ഗ്രീൻ വാലി വ്യൂ പോയന്റ്, കോക്കേഴ്സ് വോക്, സിൽവർ കാസ്കൈഡ് വാട്ടർ ഫാൾസ് എന്നിവയാണ് കൊടൈക്കനാലിൽ കാണാനുള്ള പ്രാധാന ടൂറിസ്റ്റ് സ്ഥലങ്ങൾ
കൂക്കൽ
ഇത് ഒരു ചെറിയ ഒറ്റപ്പെട്ട ഗ്രാമമാണ് കൊടൈക്കനാലിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് കൂക്കൽ.
പ്രകൃതി സൗന്ദര്യം, തടാകം, വെള്ളച്ചാട്ടം, കാട്, ട്രെക്കിംഗ്, ഹൈക്കിംഗ് എന്നിവക്ക് പ്രസിദ്ധമാണ് ഈ സ്ഥലം.
പൂമ്പാറൈ
കൊടൈക്കനാൽ തടാകത്തിൽ നിന്ന് 21 കിലോമീറ്റർ അകലെയാണ് പൂമ്പാറൈ സ്ഥിതി ചെയ്യുന്നത്, വെളുത്തുള്ളി ഉത്പാദനത്തിന് പേരുകേട്ട ഒരു ചെറിയ കുഗ്രാമമാണിത്. ആകർഷകമായ കുന്നുകൾക്കിടയിൽ സജ്ജീകരിച്ചിരിക്കുന്ന വീടുകളുടെ വർണ്ണാഭമായ മേൽക്കൂരകളുടെ കാഴ്ചയാണ് ചിത്രത്തിന് അനുയോജ്യമായ പൂമ്പാറൈയെ അലങ്കരിക്കുന്നത്.
പച്ച താഴ്‌വരകളുടെയും ദൂരെയുള്ള കുന്നുകൾക്ക് മുകളിലൂടെ ഉരുളുന്ന മേഘങ്ങളുടെയും അതിമനോഹരമായ കാഴ്ച ഈ ഗ്രാമത്തിന് ഭംഗി കൂട്ടുന്നു.
മന്നവന്നുർ
കൊടൈക്കനാൽ വന്ന് കഴിഞ്ഞാൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് മന്നവന്നൂർ.
ഒരു സഞ്ചാരി ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട പ്രകൃതിയുടെ സമ്മാനം.
കൊടൈക്കനാലിൽ നിന്നും 34 കിലോമീറ്റർ വനത്തിലൂടെ യാത്ര ചെയ്താൽ മന്നവന്നൂർ എത്തി ചേരാം.
പോലൂർ
കൊടൈക്കനാലിൽ നിന്ന് 42 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
കൊടൈക്കനാൽ ഹിൽ സ്റ്റേഷൻ സമീപമുള്ള ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും പച്ചപ്പിനും ശാന്തതയ്ക്കും പേരുകേട്ട ഈ കുന്നുകൾ ലോകമെമ്പാടുമുള്ള പ്രേമികളെയും സാഹസികരെയും ആകർഷിക്കുന്നു.
ക്ലാവര
ക്ലാവര കൊടൈക്കനാലിൽ നിന്നും 44 കിലോമീറ്റർ അകലെയാണ്. ഇതും ഭംഗിയുള്ള ഒരു ഹിൽ സ്റ്റേഷൻ ആണ്.
പൂണ്ടി
ഇതും കണ്ടിരിക്കേണ്ട ഒരു ഹിൽ സ്റ്റേഷൻ ആണ്. കൊടൈക്കനാലിൽ നിന്നും 39കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.