സംസ്ഥാനത്തെ രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കുട്ടികള്‍ പരീക്ഷയെഴുതി. 288394 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. 77.81 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം ഇത് 78.69 ശതമാനം ആയിരുന്നു.
ജൂണ്‍ 23 മുതല്‍ 27 വരെ സേ പരീക്ഷയുണ്ടായിരിക്കും. 4,44,707 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷ എഴുതി.
ഫലമറിയാന്‍ www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in എന്നിവ വഴിയും കൂടാതെ PRD Live, SAPHALAM 2025, iExaMS – Kerala എന്നീ മൊബൈൽ ആപ്പ് വഴിയും ഫലം അറിയാം
STORY HIGHLIGHT: kerala plus two results