ദിവസം ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലത് തന്നെയാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ തുടങ്ങിയവ ബദാമിലുണ്ട്. ബദാം നല്ലൊരു പ്രീബയോട്ടിക് ഭക്ഷണം കൂടിയാണ്. അതിനാല്‍ ബദാം കഴിക്കുന്നത് കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും. നോക്കാം ബദാമിന്റെ ഗുണങ്ങള്‍…..
ഒന്ന്
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യംവും ഫോസ്ഫറസും ബദാമിലുണ്ട്. നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.
രണ്ട്
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബദാം കഴിക്കുന്നത് നല്ലതാണ്.
മൂന്ന്
പ്രോട്ടീന്‍ അടങ്ങിയ ബദാം വിറ്റാമില്‍ ഇ കൊണ്ടും സമ്പന്നമാണ്. ബദാം കുതിര്‍ത്ത് കഴിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ സഹായിക്കും.
നാല്
ബദാം കഴിക്കുന്നത് നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ബദാം ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അഞ്ച്
ബദാം ദിവസവും കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി കൂട്ടാന്‍ ഗുണം ചെയ്യും.
ആറ്
ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം നിയന്തിക്കുന്നു. അതുവഴി നല്ല ഉറക്കം ലഭിക്കാനും ഇവ സഹായിക്കുന്നു.